ഈ സല്‍ബുദ്ധിമാനെ എങ്ങിനെ ആദരിച്ചാലാണ് നമുക്ക് തൃപ്തിയാവുക.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ കാര്യാലയത്തിന് പുറത്തേക്കിറങ്ങുന്ന ഗെയിറ്റിന് സമീപം റോഡരികിലെ കാഴ്ച്ചയാണിത്.
വാട്ടര്‍ അതോറിറ്റിയുടെ പഴയ കുടിവെള്ള പൈപ്പ് സ്ഥാപിച്ച സിമന്റ് കുറ്റിയാണിത്.
റോഡ് അടുത്തകാലത്ത് നവീകരിച്ചപ്പോഴാണ് ഈ കുറ്റി ഒരു കാഴ്ച്ചവസ്തുവായി മാറിയത്.
ഏറെക്കാലമായി മഴയും വെയിലുമേറ്റ് ഇതിങ്ങിനെ കിടക്കുകയായിരുന്നു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ തുടക്കത്തില്‍
സ്ഥാപിച്ച ഈ കുറ്റിയിലെ ഉപയോഗശൂന്യമായ പൈപ്പിലൂടെ എന്നെങ്കിലും ഒരു തുള്ളി വെള്ളം പുറത്തേക്ക് വന്നിട്ടുണ്ടോ എന്ന് ആര്‍ക്കുമറിയില്ല.
ഇതുപോലൊരു കുറ്റി ചിന്‍മയ വിദ്യാലയം റോഡിന്റെ തുടക്കത്തിലും കാണാം.
വെള്ളം മുക്കിന് മുക്കിന് പ്ലാസ്റ്റിക്ക് കുപ്പികളില്‍ യഥേഷ്ടം കിട്ടുന്ന ഇക്കാലത്ത് കുടിവെള്ള ടാപ്പുകള്‍ വേണ്ടെന്ന് വെച്ചിരിക്കയാണ് മിക്ക നഗരസഭകളും.
വിരലിലെണ്ണാവുന്ന പൈപ്പുകള്‍ മാത്രമേ ഇപ്പോള്‍ തളിപ്പറമ്പ് നഗരത്തില്‍ ബാക്കിയുള്ളൂ.
ചോദ്യം ഇതാണ്, ലക്ഷങ്ങള്‍ ചെലവഴിച്ച് വാഹനഗതാഗതം പോലും തടഞ്ഞാണ് കോര്‍ട്ട് റോഡിന്റെ മെക്കാഡം ടാറിങ്ങ് പൂര്‍ത്തീകരിച്ചത്. വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഭംഗിയാക്കുകയും ചെയ്തിട്ടുണ്ട്.
ആസമയത്തും ഈ കുടിവെള്ളകുറ്റി ഇവിടെ ഉണ്ടായിരുന്നു. അന്നുതന്നെ ഇത് നീക്കം ചെയ്തിരുന്നുെവങ്കില്‍ ഈ അപകടമുന്നറിയിപ്പ് കോപ്രായം ഇവിടെ സ്ഥാപിക്കേണ്ടി വരുമായിരുന്നോ.
-ഇനിയെങ്കിലും ഈ അപകടക്കുറ്റി നീക്കം ചെയ്യാന്‍ നഗരസഭാ അധികൃതര്‍ സല്‍ബുദ്ധി കാണിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.