അംഗങ്ങളുടെ പോസ്റ്റ്–അഡ്മിന് NO ഉത്തരവാദിത്വം—
കൊച്ചി: വാട്‌സ്ആപ് ഗ്രൂപ് അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരില്‍ അഡ് മിനെതിരെ നടപടി സാധ്യമല്ലെന്ന് ഹൈകോടതി.

വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുകയെന്നിരിക്കെ, ഗ്രൂപ്പിലിടുന്ന പോസ്റ്റുകളില്‍ അഡിമിന് പ്രത്യേക നിയന്ത്രണമില്ല.
ഗ്രൂപ്പില്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ അഡ്മിന് കഴിയില്ല.
അതിനാല്‍, അംഗങ്ങളിടുന്ന ദോഷകരമായ പോസ്റ്റുകള്‍ക്കടക്കം അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് ജസ്റ്റിസ്. ഡോ. കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.
ആലപ്പുഴ ചേര്‍ത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്‌സോ കോടതിയിലുള്ള കേസ് റദ്ദാക്കി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം.
