ഉല്ലസിക്കാം ഇനി ആനവണ്ടിയോടൊപ്പം-വയനാട്ടിലേക്ക്
പ്രവേശന ഫീസ് എന്നിവയുള്‍പ്പെടെ 1,000 രൂപയാണ് ചാര്‍ജ്.
കണ്ണൂര്‍: വയനാട്ടിലേക്ക് ഉല്ലാസയാത്രാ സര്‍വീസുമായി കെഎസ്ആര്‍ടിസി.
ജനുവരി 23 മുതല്‍ കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ വയനാട്ടിലേക്ക് എല്ലാ ഞായറാഴ്ചകളിലും ഒഴിവുദിനങ്ങളിലും ഉല്ലാസയാത്രാ സര്‍വീസ് നടത്തുന്നു.
രാവിലെ ആറ് മണിക്ക് കണ്ണൂരില്‍നിന്ന് യാത്ര ആരംഭിച്ച് രാത്രി 10 മണിയോടെ തിരിച്ചെത്തുന്ന വിധമാണ് സര്‍വീസ്.
വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളായ ബാണാസുര സാഗര്‍ അണക്കെട്ട്, ടീ മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ് എന്നിവയാണ് സന്ദര്‍ശിക്കുക.
നാല് നേരത്തെ ഭക്ഷണം, പ്രവേശന ഫീസ് എന്നിവയുള്‍പ്പെടെ 1,000 രൂപയാണ് ചാര്‍ജ്.
ഫോണ്‍: 9526863675, 9744852870, 9496131288, 9744262555, 9048298740.
