ഇവളെ ഭാര്യയെന്ന് വിളിക്കാമോ-
കോട്ടയം: ആശുപത്രിയില്‍ ഭര്‍ത്താവിന് കൂട്ടിരുന്ന ഭാര്യ യുവാവിനോടൊപ്പം ഒളിച്ചോടി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഭര്‍ത്താവിന് കൂട്ടിരുന്ന ഭാര്യയാണ് യുവാവിനോടൊപ്പം കടന്നത്.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 58 കാരന് കൂട്ടിരുന്ന 40 കാരിയായ ഭാര്യയാണ് കടന്നുകളഞ്ഞത്.
സംഭവത്തില്‍ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പള്ളിപ്പുറം സ്വദേശിയായ ഭര്‍ത്താവാണ് ചേര്‍ത്തല പോലീസില്‍ പരാതി നല്‍ികിയത്.
ഭര്‍ത്താവ് അള്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു. ഭര്‍ത്താവിനെയും എട്ടാം ക്ലാസില്‍ പഠിക്കുന്ന മകനെയും ഉപേക്ഷിച്ചാണ് യുവതി പോയതെന്നാണ് പരാതിയില്‍ പറയുന്നത്.
തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ കഴിഞ്ഞ് ഭര്‍ത്താവിനെ വാര്‍ഡിലേക്ക് മാറ്റിയ ശേഷമാണ് യുവതി പോയത്.
ഇതേ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ ശേഷമാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന്പരാതിയുണ്ട്.
