ട്രെയിന്‍തട്ടി വീട്ടമ്മ മരിച്ചു, സഹോദരിക്ക് ഗുരുതരം.
ചെറുകുന്ന്: ട്രെയിന്‍തട്ടി സ്ത്രീ മരിച്ചു, സഹോദരിക്ക് ഗുരുതരം.
പുന്നച്ചേരി സ്വദേശിനിയും അടുത്തിലയില്‍ താമസക്കാരിയുമായ കൂലോത്ത് വളപ്പില്‍ പ്രഭാവതി (60) ആണ് മരിച്ചത്.
പരുക്കേറ്റ സഹോദരി പ്രവിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുന്നച്ചേരി സെന്റ്‌മേരീസ് സ്‌കൂളിന് സമീപം ഇന്ന് വൈകുന്നേരം നാലരക്കായിരുന്നു സംഭവം.
ബന്ധുവീട്ടില്‍ പോയി മടങ്ങി വരവേ റെയില്‍ മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ രണ്ട് പേരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
\പ്രഭാവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
പ്രവിതയുടെ കൈകാലുകള്‍ പൊട്ടിയ നിലയിലാണ്.
കണ്ണപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ:മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഭര്‍ത്താവ്:പി.വി കുഞ്ഞിക്കണ്ണന്‍.
മക്കള്‍: പ്രജേഷ്(ഓസ്‌ട്രേലിയ), വിജേഷ്(ന്യുസിലാന്‍ഡ്).
മരുമകള്‍: സിംന്യ പ്രജേഷ്.
സഹോദരങ്ങള്‍: പുരുഷോത്തമന്‍(വെങ്ങര), പ്രസീത (ചെറുകുന്ന്), പ്രമീള (കീഴറ), പ്രവിദ (പുന്നച്ചേരി).