സ്ത്രീകള്‍ വെള്ളം കുടിക്കാന്‍ ഭയപ്പെടുന്നു-തളിപ്പറമ്പില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് ശുചിമുറികളില്ല-
തളിപ്പറമ്പ്: തളിപ്പറമ്പിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ വെള്ളം കുടിക്കാന്‍ ഭയപ്പെടുന്നതായി മുന്‍ നഗരസഭാ കൗണ്‍സിലറും സി.പി.ഐ നേതാവുമായ സി.ലക്ഷ്മണന്‍.
തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് അദ്ദേഹം എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഈ വിവരം വെളിപ്പെടുത്തിയത്.
വെള്ളം കുടിച്ചാല്‍ ശുചിമുറിയില്‍ പോകേണ്ടിവരുമെന്ന് ഭയന്നാണ് അവര്‍ വെള്ളം കുടിക്കാത്തതെന്നും ഇത് ഗര്‍ഭാശയഗള കാന്‍സറിന് വരെ കാരണമാകുമെന്നും ലക്ഷ്മണന്‍ പറഞ്ഞു.
ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ വികസനസമിതി യോഗം നഗരസഭാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സെയില്‍സ് ഗേള്‍സിന് ഇരിക്കാന്‍ സൗകര്യം നല്‍കണമെന്ന കോടതി വിധിയും സ്ഥാപനങ്ങള്‍ പാലിക്കുന്നില്ലെന്നും ലക്ഷ്മണണ്‍ കുറ്റപ്പെടുത്തി.
നഗരസഭക്ക് നല്‍കുന്ന ബില്‍ഡിങ്ങ് പ്ലാനുകളില്‍ പാര്‍ക്കിങ്ങിന് സ്ഥലം കാണിക്കുന്നുണ്ടെങ്കിലും കെട്ടിടനമ്പര്‍ കിട്ടിക്കഴിഞ്ഞാല്‍ പ്ലാനില്‍ കാണിച്ച സ്ഥലം റൂമുകളാക്കി മാറ്റി റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണെന്നും അദ്ദേഹം പരാതിപ്പെട്ടു.
ഇക്കാര്യങ്ങളില്‍ അടുത്ത വികസനസമിതി യോഗത്തിന് മുമ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
ബന്ധപ്പെട്ടവര്‍ ആവശ്യമായ പരിശോധനകള്‍ നടത്താത്തത് കാരണമാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
