അമ്മായിഅമ്മക്ക് മര്‍ദ്ദനം- വഴികൊടുക്കാത്തതിന് മര്‍ദ്ദനം-
തില്ലങ്കേരി: അമ്മായി അമ്മക്ക് മര്‍ദ്ദനം, മരുമകളുടെ പേരില്‍ പോലീസ് കേസെടുത്തു. തില്ലങ്കേരി കണ്ണിരിട്ടിയിലെ അഷിന നിവാസില്‍ സി.ദേവിയുടെ(75)പരാതിയിലാണ് മരുമകള്‍ ഉഷയുടെ പേരില്‍ മുഴക്കുന്ന് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച്ച 12 മണിക്കാണ് സംഭവം.

പഴയങ്ങാടി: വീട്ടുപറമ്പിലൂടെ വഴി കൊടുക്കാത്ത വിരോധത്തിന് വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി. വെങ്ങര കുതിരുമ്മല്‍ കമ്യൂണിറ്റി ഹാളിന് സമീപത്തെ തെക്കന്‍ ഹൗസില്‍ നളിനിക്കാണ്(58) ഇന്നലെ വൈകുന്നേരം 6 ന് മര്‍ദ്ദനമേറ്റത്. കുതിരുമ്മലിലെ റീന മര്‍ദ്ദിച്ചതായാണ് പരാതി. പഴയങ്ങാടി പോലീസ് കേസെടുത്തു.
