വ്യത്യസ്തമായ ഒരാദരവ്- ലോക റേഞ്ചര്‍ദിനത്തില്‍-കണ്ണൂരിലെ ആറ് വനം റേഞ്ചര്‍മാരെ ആദരിച്ച് വിജയ് നീലകണ്ഠന്‍.

തളിപ്പറമ്പ്: വനം സംരക്ഷത്തില്‍ വലിയ പങ്കുവഹിക്കുന്ന റേഞ്ചര്‍മാരെ ആദരിച്ച് പ്രകൃതി-വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠന്‍ പുതിയ ചരിത്രം രചിച്ചു.

ലോകമെമ്പാടുമുള്ള വനങ്ങളും വന്യജീവി സങ്കേതങ്ങളും സംരക്ഷിക്കുന്ന മുന്‍നിര ഫോറസ്‌ററ് സ്റ്റാഫ് അംഗങ്ങളുടെ ദിനമായ ജൂലായ്-31 നാണ് കണ്ണൂര്‍ ജില്ലയിലെ ആറ് റേഞ്ചര്‍മാരെയും ആദരിച്ചത്.

ഏറ്റവും അര്‍പ്പണബോധത്തോടെയും സമര്‍പ്പണ മനോഭാവത്തോടെയും കാടിനെ പരിരക്ഷിക്കുന്ന പടയാളികളുടെ ത്യാഗപൂര്‍ണമായ സംഭാവനകളെ കൃതജ്ഞതയോടെ ഓര്‍ക്കുന്ന ഒരു ദിവസമാണ് ലോക റേഞ്ചര്‍ദിനം.

വേട്ടയാടല്‍, അനധികൃത വനംകയ്യേറ്റം, വന്യജീവി കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരായ പ്രതിരോധത്തിന്റെ ആദ്യ നിരയാണ് പ്രകൃതിയുടെ സംരക്ഷകരായ വനംറേഞ്ചര്‍മാര്‍.

പലപ്പോഴും തദ്ദേശീയ ജനങ്ങളുമായും പ്രാദേശിക സമൂഹങ്ങളുമായും അടുത്ത് പ്രവര്‍ത്തിക്കുകയും, മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ റേഞ്ചര്‍മാര്‍ പ്രധാന പങ്കുവഹിക്കുന്നു.

സംരക്ഷണത്തിന്റെയും പരിരക്ഷണത്തിന്റെയും മുന്‍നിര എന്ന നിലയില്‍, എല്ലാ പാര്‍ക്ക് റേഞ്ചര്‍മാരും; ദേശീയ പാര്‍ക്ക് സംവിധാനങ്ങളുടെ അവിഭാജ്യ ഘടകമാണ്.

കാടിന്റെ അകത്തു മുറിവേറ്റ മൃഗങ്ങളെ വേണ്ട രീതിയില്‍ പരിചരണം നല്‍കുകയും ഒരു റേഞ്ചറുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്.

പതിനഞ്ചാമത് ലോക റേഞ്ചര്‍ ദിനത്തില്‍ പ്രകൃതി വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠനും ഈഗള്‍ ഐയും ചേര്‍ന്ന് കണ്ണൂരിലെ എല്ലാ റേഞ്ചുകളിലേയും റേഞ്ചര്‍മാരായ വി.രതീശന്‍ (റേഞ്ച് ഫോറസ്‌ററ് ഓഫീസര്‍, തളിപ്പറമ്പ്), ജയപ്രകാശ് (റേഞ്ച് ഫോറസ്‌ററ് ഓഫീസര്‍ ഫ്‌ളയിങ് സ്‌ക്വാഡ്), പ്രസാദ് (റേഞ്ച് ഫോറസ്‌ററ് ഓഫീസര്‍, ആറളം),

സുധീര്‍ (റേഞ്ച് ഫോറസ്‌ററ് ഓഫീസര്‍, കൊട്ടിയൂര്‍), ജയപ്രകാശ് (റേഞ്ച് ഫോറസ്‌ററ് ഓഫീസര്‍ സോഷ്യല്‍ ഫോറസ്റ്ററി), അഖില്‍ നാരായണന്‍ (റേഞ്ച് ഫോറസ്‌ററ് ഓഫീസര്‍, കണ്ണവം), വി.രതീശന്‍ (റേഞ്ച് ഫോറസ്‌ററ് ഓഫീസര്‍ ഫ്‌ളയിങ് സ്‌ക്വാഡ്, കാസര്‍ഗോഡ്, മുന്‍ തളിപ്പറമ്പ് റേഞ്ച്) എന്നിവരെ പൊന്നാട അണിയിച്ചും സ്‌നേഹോപഹാരം നല്‍കിയും ആദരിച്ചു.

എം. വി. ആര്‍.സൂ ഡയറക്ടര്‍ പ്രൊഫ. ഇ.കുഞ്ഞിരാമന്‍, ഡിവിഷണല്‍ ഫോറെസ്റ്റ് ഓഫീസര്‍ (ഫ്‌ളയിങ് സ്‌ക്വാഡ്) പി.രാജന്‍ എന്നിവര്‍ മുഖ്യാതിഥികളായായിരുന്നു.

റേഞ്ചര്‍മാര്‍ക്ക് അവരുടെ ജോലികള്‍ തടസ്സമില്ലാതെ തുടരുന്നതിന് ആവശ്യമായ ഉപകരണങ്ങളും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേരള- കേന്ദ്ര സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും ദേശീയ ഉദ്യാനങ്ങളില്‍, വന്യമൃഗ സങ്കേതങ്ങളില്‍ കൃത്യ സമയത്തു സെന്‍സസ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും,

എല്ലാ വര്‍ഷവും ഒരു ബോധവല്‍ക്കരണ ക്യാമ്പ് നടത്തി വരും തലമുറയ്ക്ക് പ്രകൃതിയെ അടുത്ത് അറിയാനുള്ള അവസരം കൂടി നല്‍കണമെന്നും വിജയ് നീലകണ്ഠന്‍, രഗിനേഷ് മുണ്ടേരി എന്നിവര്‍ ആവശ്യപ്പെട്ടു.