ലക്ഷങ്ങള്‍ വിലമതിക്കുന്ന ബ്രൗണ്‍ഷുഗറുമായി ബംഗാള്‍ സ്വദേശി പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായി.
പയ്യന്നൂര്‍: ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി പശ്ചിമബംഗാള്‍ സ്വദേശി പയ്യന്നൂര്‍ പോലീസിന്റെ പിടിയില്‍.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ ബൈപാസ് റോഡില്‍ വെച്ച് പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായരുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.വിജേഷ്,
എസ്.ഐ രമേശന്‍, എ.എസ്.ഐ ഗിരീഷ്, SCPO പി.ബിനേഷ്, CPO ഗിരീഷ് എന്നിവരും കണ്ണൂര്‍ റൂറല്‍ എസ്.പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇന്ന് വൈകുന്നേരം പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ എസ്.കെ.ഇബ്രാഹിം പിടിയിലായത്.
ബംഗാളില്‍ നിന്നും പയ്യന്നൂരിലേക്ക് ലഹരി വസ്തുക്കള്‍ കടത്തുകയും അത് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പ്പന നടത്തുകയുമായിരുന്നു ഇയാളുടെ ലക്ഷ്യം.
പൊതു മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന 15.70 ഗ്രാം ബ്രൗണ്‍ ഷുഗര്‍/ഹെറോയിന്‍ ആണ് ഇയാളുടെ കയ്യില്‍ നിന്നും പോലിസ് പിടികൂടിയത്. പയ്യന്നൂരില്‍ കണ്‍സ്ട്രക്ഷന്‍ ജോലി ചെയ്തു വരുന്നയാളാണ് അന്യസംഥാന തൊഴിലാളിയായ ഇബ്രാഹിം.
കണ്ണൂര്‍ റൂറല്‍ എസ്.പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ആളാണ് പിടിയിലായ ഇബ്രാഹിം. ലഹരിക്കെതിരെ ശക്തമായ നടപടികളാണ് ഇപ്പോള്‍ പോലീസ് സ്വീകരിച്ചു വരുന്നത്.