കൂട്ടുപുഴയില്‍ നിന്നു വന്‍ മയക്കുമരുന്നു ശേഖരം പിടികൂടി-എട്ടിക്കുളം സ്വദേശി പിടിയില്‍.

കൂട്ടുപുഴ: ബസില്‍ കടത്തിയ എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പും എക്‌സൈസ് പിടിച്ചെടുത്തു.

കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി.ജനാര്‍ദനന്‍, കൂട്ടുപുഴ ചെക്ക് പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനുബാബുവും സംഘവും ചേര്‍ന്ന് സംയുക്തമായി കൂട്ടുപുഴയില്‍ നടത്തിയ പരിശോധനയിലാണ്

പുലര്‍ച്ചെ 6 മണിയോട് കൂടി ബാംഗ്ലൂരില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസില്‍ നിന്നും മാരക മയക്കുമരുന്നായ 74.39 ഗ്രാം MDMA, 1.76 ഗ്രാം (150 എണ്ണം) *LSD സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തത്.

പയ്യന്നൂര്‍ രാമന്തളി എട്ടിക്കുളം മൊട്ടക്കുന്നില്‍ മുട്ടോന്‍ ഹൗസില്‍ അബ്ദുല്‍ സത്താറിന്റെ മകന്‍ എം.സല്‍മാന്‍ (31) എന്നയാളെ അറസ്റ്റു ചെയ്തു. ഇയാളുടെ പേരില്‍ NDPS കേസെടുത്തു.

സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി.വി.സുലൈമാന്‍, കെ.സി.ഷിബു, ജോര്‍ജ് ഫെര്‍ണാണ്ടസ്, കെ.കെ.രാജേന്ദ്രന്‍, എന്‍.ടി.ധ്രുവന്‍, എം.കെ.ജനാര്‍ദനന്‍,

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ഷബിന്‍, എം.പി.പ്രദീപന്‍ എന്നിവരും ഉണ്ടായിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതിക്ക് 20 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്നതാണെന്ന് എക്‌സൈസ് പറഞ്ഞു.