ജോസ് തോണിക്കുഴി നാളെ കണ്ണൂര്‍ കുടുംബകോടതി ഓഫീസിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം നടത്തും.
തളിപ്പറമ്പ്: സ്ഥിരം സത്യാഗ്രഹിയായ ജോസ് തോണിക്കുഴി നാളെ(ആഗ്സത്-2) കണ്ണൂര്‍ കുടുംബകോടതി ഓഫീസിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം നടത്തും.
രാവിലെ 11 മണി മുതലാണ് സമരം.
കോടതി ഉത്തരവിട്ട് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും സ്ഥലമുടമയുടെ അസല്‍ ആധാരവും അനുബന്ധ രേഖകളും തിരിച്ചു നല്‍കിയില്ലെന്ന് ആരോപിച്ചാണ് സമരം.
ഈ ആവശ്യമുന്നയിച്ച് ആറ് മാസം മുമ്പ് പുളിമ്പറമ്പ് സ്വദേശിയായ ജോസ് തോണിക്കുഴി കുടുംബകോടതിക്ക് മുന്നില്‍ സത്യാഗ്രഹം നടത്തിയിരുന്നു. സമരത്തോടനുബന്ധിച്ച്
നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ അസല്‍ ആധാരവും റേഖകളും ഉടമയുടെ പ്രതിനിധിക്ക് നല്‍കാമെന്ന് ഉത്തരവായെന്ന് പറഞ്ഞിരുന്നെങ്കിലും അത് ലഭിക്കാത്തതുകൊണ്ടാണ് നാളെ വീണ്ടും സമരം നടത്തുന്നതെന്ന് തോണിക്കുഴി പറഞ്ഞു.
സ്ഥിരം സത്യാഗ്രഹിയായ ഇദ്ദേഹം തളിപ്പറമ്പ് പോലീസ് സ്റ്റേഷന്, തളിപ്പറമ്പ് നഗരസഭ, താലൂക്ക് ഓഫീസ്, കോണ്‍ഗ്രസ് മന്ദിരം എന്നിവിടങ്ങളില്‍ മുമ്പ് സമാനമായ സത്യാഗ്രഹങ്ങള്‍ നടത്തിയിരുന്നു.