റുഡ്സെറ്റില്‍ ലോക യുവജന നൈപുണ്യ ദിനം ആചരിച്ചു.
തളിപ്പറമ്പ: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ലോക യുവജന നൈപുണ്യ ദിനം ആചരിച്ചു.

റുഡ്സെറ്റ് ഡയറക്ടര്‍ സി.വി ജയചന്ദ്രന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍ അനുപ് ഗാര്‍ഗ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
ചൈനപോലെയുള്ള രാജ്യങ്ങള്‍ ജനങ്ങളെ നൈപുണ്യപ്രാപ്തരാക്കിയതു കൊണ്ടാണ് ധ്രുതഗതിയില്‍ വളര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചത്.
നമ്മുടെ രാജ്യവും നൈപുണ്യ പരിശീലനത്തിന് ഊന്നല്‍ കൊടുത്തു തുടങ്ങിയിട്ടുണ്ട്.
ജീവത വൈദഗ്ദ്ധ്യത്തിനും പരിശീലനം ലഭ്യമാക്കിയാല്‍ മാത്രമേ ഇന്ത്യക്കാര്‍ക്ക് വിദേശത്ത് പോകുമ്പോള്‍ വിജയിക്കുവാന്‍ സാധിക്കൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചുരുക്കത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് നൈപുണ്യ വൈദഗ്ദ്ധ്യം നിര്‍ണ്ണായകമായ ഘടകമാണ് എന്ന് അനൂപ് ഗാര്‍ഗ സൂചിപ്പിച്ചു.
നൈപുണ്യ വൈദഗ്ദ്ധ്യം സാധാരണക്കാരിലും ലഭ്യമാക്കുന്നതില്‍ റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റൂട്ടിന്റെ സംഭാവന മാതൃകാ പരമാണെന്ന് അസി.കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ കനാറാ ബാങ്ക് നോര്‍ത്ത് റീജിയണല്‍ മാനേജര്‍ എ.യു.രാജേഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
റുഡ്സെറ്റില്‍ നിന്നും പഠിച്ചിറങ്ങി നല്ല രീതിയില്‍ സംരംഭം നടത്തുന്ന പത്തോളം സംരംഭകരെ ആദരിച്ചു.
ചടങ്ങില്‍ വച്ച് തളിപ്പറമ്പ് റോട്ടറി ക്ലബ് തയ്യല്‍ മെഷീനും വീല്‍ ചെയറും റുഡ്സെറ്റിന് സമ്മാനിച്ചു.
കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടര്‍ ഡോ.പി.ജയരാജ്, റുഡ്സെറ്റ് ഉപദേശക സമതി അംഗം രത്നദാസ്, തളിപ്പറമ്പ് ടൗണ്‍ റോട്ടറി ക്ലബ് നിയുക്ത പ്രസിഡണ്ട് അഡ്വ. എം.എം.ഷജിത്ത്, സലീഷ് എന്നിവര്‍ സംസാരിച്ചു.
എന്‍.അഭിലാഷ് സ്വാഗതവും സി.റോഷ്ണി നന്ദിയും പറഞ്ഞു.
