യോനോ അപ്‌ഡേഷന്‍— മാത്യുവിന് 24,999 പോയി.
പരിയാരം: യോനോ ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ വന്ന മെസേജില്‍ ആധാര്‍കാര്‍ഡ് നമ്പര്‍ നല്‍കിയ ആളുടെ 24,999 രൂപ നഷ്ടപ്പെട്ടു.

പിലാത്തറയിലെ വണ്ടര്‍കുന്നേല്‍ മാത്യുവിനാണ് പണം നഷ്ടമായത്.
എസ്.ബി.ഐ ഇടപാടുകള്‍ നടത്താനായി ഡൗണ്‍ലോഡ് ചെയ്ത യോനോ അപ്പ് നിഷ്‌ക്രിയമാണെന്നും ഇത് പുതുക്കാന്‍ കെ.വൈ.സി നല്‍കണമെന്നും മെസേജ് ലഭിച്ചതിനെ തുടര്‍ന്ന് ലിങ്ക് ഓപ്പണ്‍ ചെയ്ത് ആധാര്‍നമ്പര്‍ നല്‍കിയതോടെയാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത്.
ഒരു ദിവസം പരമാവധി എടുക്കാവുന്ന തുക 24,999 രൂപയായി മാത്യു നിജപ്പെടുത്തി വെച്ചതിനാലാണ് നഷ്ടപ്പെട്ട തുക അതില്‍ ഒതുങ്ങിയത്.
അല്ലായിരുന്നുവെങ്കില്‍ നഷ്ടപ്പെടുമായിരുന്ന തുക കൂടിയേനെ. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
