സഹന്‍വാജ് അറസ്റ്റിലായി–
തളിപ്പറമ്പ്: കഞ്ചാവുമായി യുവാവ് പിടിയില്‍.
സഹന്‍വാജ് (36)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
മയ്യില്‍ കമ്പില്‍ പ്രദേശങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടെ കമ്പില്‍ ഭാഗത്തുവെച്ചാണ് 25 ഗ്രാം കഞ്ചാവ് സഹിതം ഇയാള്‍ കുടുങ്ങിയത്.
ഇയാളുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു.
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.വിനേഷ്, കെ.ശരത്ത്, പി.ആര്‍.വിനീത് എന്നിവരും റെയിഡില്‍ പങ്കെടുത്തു.
