യുവാവിന് വയറിന് കുത്തേറ്റു.
കേളകം: കേളകം മാങ്കുളത്ത് യുവാവിന് കുത്തേറ്റു.
കണിച്ചാര്‍ കുണ്ടേരി സ്വദേശി കരിമ്പില്‍ ശ്രുധിന്‍(31) നാണ് കുത്തേറ്റത്.
വയറിന് കുത്തേറ്റ ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് സംഭവത്തിനു കാരണമത്രെ.
ഞായറാഴ്ച ഉച്ചയോടെ മാങ്കുളത്ത് ഇരുവിഭാഗവും തമ്മില്‍സംഘര്‍ഷമുണ്ടായിരുന്നു.
തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്തു.