ഡോക്ടറെ സസ്‌പെന്റ് ചെയ്യും-പോലീസില്‍ പരാതി നല്‍കും-കാത്ത്‌ലാബ് പ്രശ്‌നത്തില്‍ യൂത്ത് കോണ്‍ഗ്രസിന് പ്രിന്‍സിപ്പാളിന്റെ ഉറപ്പ്-

പരിയാരം: കാത്ത് ലാബ് പ്രശ്‌നത്തില്‍ കുറ്റക്കാരനായ ഡോക്ടറെ സസ്‌പെന്റ് ചെയ്യാമെന്നും, പോലീസില്‍ പരാതി നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസിന് പ്രിന്‍സിപ്പാളിന്റെ ഉറപ്പ്.

പരിയാരം മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബില്‍ അനുവദിയമായ അളവിലും കൂടുതല്‍ റേഡിയേഷന്‍ ഉണ്ട് എന്ന് മനഃപൂര്‍വം വരുത്തി തീര്‍ത്തുകൊണ്ട് ലാബില്‍ നിന്നും രോഗികളെ

അകറ്റാനും മെഡിക്കല്‍ കോളേജിന്റെ യശസിനു ബോധപൂര്‍വമായി കളങ്കം ഉണ്ടാക്കാന്‍ ശ്രമിച്ച കുറ്റകരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാത്തതിലും പ്രതിഷേധിച്ചു

കൊണ്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡോക്ടര്‍ക്കെതിരെ നടപടി എടുക്കാന്‍ വൈകുന്നതില്‍ അദ്ദേഹത്തെ സസ്‌പെന്‍സ് ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് ആവിശ്യപെടുകയും ഉടന്‍ സസ്‌പെന്‍സ് ചെയ്യാം എന്ന് പ്രിന്‍സിപ്പല്‍ യൂത്ത് കോണ്‍ഗ്രസിന് ഉറപ്പ് നല്‍കുകയും ചെയ്തു.

കാത്ത്‌ലാബിലെ ഉപകാരണങ്ങള്‍ക്ക് 10ലക്ഷം രൂപയുടെ കേടുപാടുകള്‍ വരുത്തിയ ആളുകള്‍ക്കെതിരെ വകുപ്പ് തലനടപടിയും പോലീസില്‍ പരാതി നല്‍കി ക്രിമിനല്‍ നടപടിയും 3 ദിവസത്തിനുള്ളില്‍ സ്വീകരിക്കും എന്നും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

അത്‌പോലെ തന്നെ ലാബിനകത്ത് ബാഡ്ജ് ധരിക്കാതെ മാസങ്ങളോളം ജോലി ചെയ്യാന്‍ ബോധപൂര്‍വം അനുവാദം നല്‍കിയ എച്ച്.ഒ.ഡിക്ക് എതിരെ നടപടി എടുക്കുമെന്നും നിലവില്‍ നടപ്പിക്കുവിധേയമായ 3

ജീവനക്കാരെതുടര്‍ന്ന് ഇതേ ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്യിപ്പിക്കില്ല എന്നും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കിയതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ്സ് ഉപരോധസമരം അവസാനിപ്പിച്ചത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ലാ ഭാരവാഹികളായ പ്രിനില്‍ മതുക്കോത്ത്, ശ്രീജേഷ് കൊയിലേരിയന്‍, സിജോ മറ്റപ്പള്ളി,

സുധീഷ് വെള്ളച്ചാല്‍, ശ്രീനിഷ് ടി.പി,മനോജ് കടന്നപ്പള്ളി,അനീഷ് പരിയാരം,ഷിജു കുഞ്ഞിമംഗലം, വിജേഷ് മാട്ടൂല്‍, രാഹുല്‍ പുത്തന്‍പുരയില്‍, പി.സരീഷ്. പി.പ്രജീഷ്, പി.ജിബിന്‍, ആകാശ് ഭാസ്‌കരന്‍, നിധിന്‍, ഗോകുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി