പ്രതികരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് മാത്രം-പഴയ പ്രതാപകാലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് ഉയരുന്നു.
സൂര്യന്‍ മുഴപ്പിലങ്ങാട്.
പ്രതികരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് മാത്രം. അടുത്തകാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ സജീവമായി ഇടപെട്ടത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണെന്ന് പരിപാടികള്‍ വിശകലനം ചെയ്താല്‍ ബോധ്യമാവും.

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജനവിരുദ്ധമായ നീക്കങ്ങള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാറിന്റെ അഴിമതികള്‍ക്കും സ്വജനപക്ഷപാതത്തിനും എതിരെ ശക്തമായി പ്രതിഷേധിച്ചിട്ടുള്ളതും ഈ യുവജനപ്രസ്ഥാനം തന്നെ.
ആറര കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച തളിപ്പറമ്പ് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ പഴയരീതിയില്‍ കമ്പി നാട്ടി ടെസ്റ്റ് നടത്തുന്നതിനായുള്ള പ്രവര്‍ത്തനം തടയാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ രംഗത്തുവന്നത് എടുത്തുപറയേണ്ടതാണ്.
ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് തുടങ്ങിയ സംഘടനകള്‍ ഭരണത്തിന്റെ തണലില്‍ ജനകീയപ്രശ്‌നങ്ങള്‍ക്ക് നേരെ മുഖം തിരിക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഇടപെടലുകള്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നത്.
എണ്ണത്തില്‍ കുറവാണെങ്കിലും പ്രക്ഷോഭവീര്യത്തില്‍ ഇവര്‍ ആര്‍ക്കും പുറകിലല്ല.
ജില്ലയിലെ എല്ലാ ജനകീയ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗം രാഹുല്‍ ദാമോദരന്‍, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍ എന്നിവരുടെ ഇടപെടലുകള്‍ എടുത്തുപറയേണ്ടതാണ്.
ഏത് വിഷയമായാലും ബന്ധപ്പെട്ട ഓഫീസുകളിലെത്തി കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി പരിഹാരം കാണാന്‍ ഇവര്‍ കാണിക്കുന്ന താല്‍പര്യം ജനശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
എ.കെ.ആന്റണി, വയലാര്‍രവി, ഉമ്മന്‍ചാണ്ടി കാലത്തെ അതേ പോരാട്ടവീര്യം നിലനിര്‍ത്താന്‍ യൂത്ത് കോണ്‍ഗ്രസിന് സാധിക്കുന്നുവെന്നത് ചെറിയകാര്യമല്ല.
ഭരണകക്ഷി പുറംതിരിഞ്ഞു നില്‍ക്കുമ്പോള്‍ നിരാംബംബരായ പലരും തങ്ങളുടെ പ്രശ്‌നങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറിയിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കയാണ്.
കേരളത്തില്‍ ഏറ്റവും ശോഭനമായ ഒരു ഭാവിയുള്ള ഒരു യുവജന പ്രസ്ഥാനമായി മാറുകയാണ് യൂത്ത് കോണ്‍ഗ്രസ് എന്ന് നിസംശയം പറയാം.
