ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയം -യൂത്ത് ഫ്രന്റ് (എം)
കണ്ണൂര്‍ :മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നീ രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ റിമാന്‍ഡിലാക്കിയ സംഭവം രാജ്യത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തിന് അപമാനമാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി.

മാനവ സേവയ്ക്കും സാമൂഹ്യ സേവനത്തിനും സ്വയം സമര്‍പ്പിച്ച രണ്ട് കന്യാസ്ത്രീകള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവവര്‍ക്കെതിരെയും കന്യാസ്ത്രീകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കമെന്നും ഭാവിയില്‍ ഇത്തരം അധികാര ദുര്‍വിനിയോഗം തടയാന്‍ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇന്ത്യയിലെമ്പാടും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളുടെ തുടര്‍ച്ചയായി മാത്രമേ ഈ സംഭവത്തെ മന:സ്സാക്ഷിയുള്ളവര്‍ക്ക് കാണാന്‍ കഴിയൂ.
മതന്യൂനപക്ഷങ്ങള്‍ക്കെതിരായ നീതി നിഷേധത്തില്‍ യോഗം ശക്തമായ പ്രതിഷേധവും രേഖപെടുത്തി.
കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അമല്‍ ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എബിന്‍ കുമ്പുക്കല്‍ അധ്യക്ഷത വഹിച്ചു.
റോഹന്‍ പൗലോസ്, ടോമിന്‍ തോമസ് പോള്‍, റോഷന്‍ ഓലിക്കല്‍, ജോബിന്‍ കൊല്ലിത്താനം, കിഷോര്‍ ചൂരനോലില്‍, മെല്‍ബിന്‍ പാമ്പക്കല്‍, ഷിന്റോ കൈപ്പനാനിക്കല്‍, അമല്‍ കാവുങ്കല്‍, അരുണ്‍ അയ്യമല, അരുള്‍ ജോസഫ്, ബാബു അഴീക്കോട്, ടോണി പുളിച്ചമാക്കല്‍, സിജോ തുണ്ടിയില്‍, ഡോ.നോബിള്‍ ജേക്കബ്, റോയി ജോസഫ്, പി.കെ.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
