മാതമംഗലത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനെയും സഹോദരിയെയുംഅപായപ്പെടുത്താന്‍ ശ്രമം
പയ്യന്നൂര്‍: കഴിഞ്ഞ ദിവസം സിഐ.ടി.യു പ്രവര്‍ത്തകരുടെ അക്രമത്തിനിരയായ എരമംകുറ്റൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അഫ്‌സല്‍ കുഴിക്കാടിനെയും വിളയാങ്കോട് വിറാസ് കോളേജ് വിദ്യാര്‍ത്ഥിയായ അഫ്‌സലിന്റെ സഹോദരിയെയും അപായപ്പെടുത്താനാണ് ശ്രമമുണ്ടായതെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.
ഇന്ന് രാവിലെ 8.45 ഓടെ സഹോദരിയെ കോളേജില്‍ കൊണ്ടു വിടാന്‍ പോയ അഫ്‌സല്‍ സഞ്ചരിച്ച വാഹനത്തെ വടിവാളുമായി പിന്തുടര്‍ന്ന സി.ഐ.ടി.യു പ്രവര്‍ത്തകര്‍ പാണപ്പുഴ റോഡില്‍ വാഹനം തടയുകയും അക്രമിക്കുകയുമായിരുന്നുവത്രേ.
തടയാന്‍ ശ്രമിച്ച സഹോദരിയെ കൈ പിടിച്ചു തിരിച്ച് അപമാനിച്ചതായും ആരോപമണുണ്ട്.
വാഹനം വേഗത്തില്‍ ഓടിച്ചു പോയ അഫ്‌സല്‍ സഹോദരിയെ കോളേജില്‍ വിട്ടു തിരിച്ചു വരവെ സംഘം വീണ്ടും പിന്തുടര്‍ന്നത് ശ്രദ്ധയില്‍ പെട്ട അഫ്‌സല്‍ വാഹനം പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് ഓടിച്ചുകയറ്റി രക്ഷപെടുകയായിരുന്നു.
തുടര്‍ന്ന് തളിപ്പറമ്പ ലൂര്‍ദ്ദ്‌ഹോസ്പിറ്റലില്‍ ചികിത്സ തേടി. അക്രമത്തിനിരയായ അഫ്‌സലിനെയും സ
ഹോദരി സഹലയെയും ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സിക്രട്ടറി അഡ്വ: അബദുല്‍ കരീം ചേലേരി സിക്രട്ടറിമാരായ കെ.ടി. സഹദുല്ല,
ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, സംസ്ഥാന എം.എസ്.എഫ് വൈസ് പ്രസിഡന്റ് സജീര്‍ ഇഖ്ബാല്‍, മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ എസ.എ.ശുക്കൂര്‍ ഹാജി,
കെ.കെ.അഷറഫ്, പി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, ടി.പി മഹമൂദ് ഹാജി, യുത്ത് ലീഗ് നേതാക്കളായ ജിയാസ് വെള്ളൂര്‍, സമീര്‍ പെടേന, മുര്‍ഷിദ് കോയിപ്ര, ഹരിത നേതാക്കളായ റുമൈസ റഫീഖ്, നഹല സഹീദ് എന്നിവര്‍ സന്ദര്‍ശിച്ചു.
സിപിഎം നേതൃത്വത്തിന്റെ അറിവോടെ സി.ഐ.ടി.യു മാതമംഗലത്ത് കലാപത്തിന് ശ്രമിക്കുന്നു-മുസ്ലിം ലീഗ്
മാതമംഗലം:സി.പി.എം പെരിങ്ങോം ഏരിയാ കമ്മിറ്റിയുടെ അറിവോടെ മാതമംഗലത്ത് സി.ഐ.ടി.യു കലാപത്തിന് ശ്രമിക്കുന്നുവെന്ന് മുസ്ലിം ലീഗ് പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.
അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നപോലീസ് നിലപാടാണ് സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
