• പഞ്ചവടി റസിഡൻസ് അസോസിയേഷൻ വനിതാ കൂട്ടായ്മ ഓംകാരം ഭജൻസ് പഞ്ചവടി സംഗീത പഠനം ആരംഭിച്ചു.
    തൃച്ചംബരം പഞ്ചവടി റസിഡൻസ് അസോസിയേഷൻ വനിതാ കൂട്ടായ്മ ഓംകാരം ഭജൻസ് പഞ്ചവടി സംഗീത പഠനം ആരംഭിച്ചു. വനിതാ കൂട്ടായ്മ ചെയർപേഴ്സൺ പ്രേമ നാരായണൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത സംഗീതഞ്ജയും സംഗീത അദ്ധ്യാപികയുമായ ആര്യാ ശ്രീജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻ്റ് എം.വി. നാരായണൻ, സെക്രട്ടറി കെ. പ്രജിത്ത്, മുൻ പ്രസിഡൻ്റ് എ.വി. രാമകൃഷ്ണൻ, ജോ : സെക്രട്ടറിമാരായ കെ ഗോവിന്ദൻ, എൻ.എം. സീത, മുൻ കൺവീനർ രതി ഭാസ്കരൻ, വനിത കൂട്ടായ്മ പ്രവർത്തക സമിതി അംഗങ്ങളായ സൂര്യ … Read More
  • ന്യൂമോണിയ രോഗം ബാധിച്ചതിലുള്ള മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു.
    തളിപ്പറമ്പ്: ന്യൂമോണിയ രോഗം ബാധിച്ചതിലുള്ള മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു. മുള്ളൂലിലെ തൈവളപ്പില്‍ ടി.വി.സുകുമാരന്‍(52)നെയാണ് ഇന്ന് രാവിലെ 6.15 ന് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പരേതനായ നാരായണന്‍-കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈനി(സി.പി.എം മുള്ളൂല്‍ നോര്‍ത്ത് ബ്രാഞ്ച് അംഗം). മക്കള്‍: സഞ്ജന(ഡി വൈ എഫ് ഐ അരിയില്‍ മേഖല കമ്മിറ്റി അംഗം, എസ്.എഫ്.ഐ തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം), അനയ്. സഹോദരങ്ങള്‍: രാധ(എളംമ്പേരം), ശാന്ത (വടക്കാഞ്ചേരി), … Read More
  • കേരളത്തിന്റെ ആരോഗ്യചരിത്രത്തിന്റെ ഭാഗമായി ഡോ.കെ.സുദീപ് പടിയിറങ്ങുന്നു.
    പരിയാരം: ഏറെ നിര്‍ണായകമായ ഏഴുവര്‍ഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ നയിച്ച സൂപ്രണ്ട് ഡോ.കെ.സുദീപ് ചുമതല ഒഴിയുകയാണ്. സഹകരണ മേഖലയിലായിരുന്ന പരിയാരത്തെ മെഡിക്കല്‍ കോളേജ്, 2019 മാര്‍ച്ച് രണ്ടിന് സര്‍ക്കാര്‍ ഏറ്റെടുത്ത് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ എന്ന പേരില്‍ കേരളത്തിലെ ഏഴാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആക്കി മാറ്റിയപ്പോള്‍ മെഡിക്കല്‍കോളേജിനെ നയിക്കാന്‍ ചുമതല ലഭിച്ച വ്യക്തി എന്ന നിലയില്‍ നിര്‍ണായകമായ നിരവധി ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ഡോ. സുദീപ് പടിയിറങ്ങുന്നത്. സംസ്ഥാന ചരിത്രത്തില്‍, സര്‍ക്കാര്‍ മേഖലയിലേക്ക് ഏറ്റെടുക്കുന്ന … Read More
  • ബാറില്‍ സംഘട്ടനം, യുവാവിന് പരിക്കേറ്റു, ഒരാള്‍ അറസ്റ്റില്‍
    തളിപ്പറമ്പ്: ബാറില്‍ സംഘട്ടനം, സുഹൃത്തിനോടൊപ്പം മദ്യപിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍. തളിപ്പറമ്പ് നഗരത്തിലെ സാമ്രാട്ട് ബാറില്‍ ജൂണ്‍-14 ന് വൈകുന്നേരം 6.30-നായിരുന്നു സംഭവം. പൂക്കോത്ത്‌തെരുവിലെ കുറിയാടന്‍ വീട്ടില്‍ ശ്രീജിത്ത് ചന്ദ്രനാണ്(45)പരിക്കേറ്റത്. ബാറിലുണ്ടായിരുന്ന റിഷി എന്ന ഇര്‍ഷാദ്, റാഷിദ്, ഫര്‍ഷി, സജീര്‍, മനാഫ് എന്നിവര്‍ ചേര്‍ന്ന് കുറ്റം ചെയ്യണമെന്നുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി ബിയര്‍ കുപ്പി, സോഡ കുപ്പി, ജഗ്ഗ് എന്നിവ കൊണ്ട് അടിച്ചും. എറിഞ്ഞും, കുത്തിയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. 2-ാം പ്രതി … Read More
  • തളിപ്പറമ്പ് പോസ്റ്റ് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം-57 എസ്.എഫ്.ഐക്കാരുടെ പേരില്‍ കേസ്.
    തളിപ്പറമ്പ്: നീറ്റ്-സി.ബി.എസ്.ഇ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തളിപ്പറമ്പ് ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുമായി ഉന്തും തള്ളും ബഹളവും നടന്നു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് 57 എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു. അതുല്‍രാജ്, സിദ്ധാര്‍ത്ഥ്, അമല്‍പ്രേം, ഹേമന്ത്, രോഹിത്, അനുഗ്രഹ്, അശ്വന്ത് എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 50 പേര്‍ക്കെതിരെയുമാണ് കേസ്. ഇന്നലെ രാവിലെ 11.25 നായിരുന്നു സംഭവം. ഏറെ നേരം പോലീസും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ … Read More