
- തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ താംബൂലപ്രശ്‌നം ജൂണ്‍-29 ന്-by Kannur Newsതളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ പ്രമുഖ ദേവീക്ഷേത്രമായ തളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ താംബൂലപ്രശ്‌നം ജൂണ്‍ 29 ഞായറാഴ്ച കാലത്ത് 8.30 മുതല്‍ നടക്കും. പ്രഗല്‍ഭ ജ്യോതിഷി നെടുമന ഗണപതി നമ്പൂതിരി താംബൂല പ്രശ്‌നത്തിന് കാര്‍മികത്വം വഹിക്കും. ക്ഷേത്രത്തിലെക്കെത്തുന്ന ഭക്തരുടെ സാന്നിധ്യം പരാശക്തിയുടെ ചൈതന്യത്തെ ഏറെ വര്‍ധിപ്പിച്ചതായി കാണാന്‍ കഴിയും. നിലവില്‍ പുറം നാടുകളില്‍ നിന്ന് പോലും ഭക്തജനങ്ങള്‍ ഈ ക്ഷേത്രസന്നിധിയിലേക്ക് വന്നു ചേരുന്നുണ്ട്. അതോടൊപ്പം ഈ സന്നിധിയില്‍ എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും പൂര്‍ണ്ണ സംതൃപ്തിയും ശാന്തിയും സമാധാനവും ആ … Read More
- മുയ്യം ചെപ്പനൂലെ ഒ.എം.ആനന്ദറാം(59)നിര്യാതനായി.by Kannur Newsതളിപ്പറമ്പ്: മുയ്യം ചെപ്പനൂലിലെ ഒ.എം.ആനന്ദറാം(59)നിര്യാതനായി. ഒ.എംജാനകിയമ്മയുടെയും പരേതനായ ഇടക്കേപ്രവന്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടെയും മകനാണ്. ഭാര്യ:പി.അജിത. മക്കള്‍: ഗോപിക, സാരംഗ് (മുത്തേടത്ത് ഹൈസ്‌കൂള്‍ 8 -ാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഒ.എം. രാമകൃഷ്ണന്‍, ഉണ്ണിക്കൃഷ്ണന്‍, ആശ. ശവസംസ്‌കാരം നാളെ (23.06.2025 തിങ്കളാഴ്ച്ച) രാവിലെ 10 മണിക്ക് ചെപ്പനൂല്‍ മായിന്‍പീടിക പൊതുശ്മശാനത്തില്‍.
- തളിപ്പറമ്പിന്റെ ആദ്ധ്യാത്മികാചാര്യന് അദ്ധ്യാത്മികം കുടംബസംഗമത്തിന്റെ ആദരവ്.by Kannur Newsതളിപ്പറമ്പ്:ആത്മീയഅനുഭൂതി പകര്‍ന്ന് ആദ്ധ്യാത്മികം കൂട്ടായ്മ കുടുംബസംഗമം തളിപ്പറമ്പ് ചിന്‍മയവിദ്യാലയത്തില്‍ നടന്നു. ആചാര്യന്‍ ഡോ.എം.ജി.വിനോദ് മുഖ്യപ്രഭാഷണം നടത്തി. രമേശന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ഗൗരി കാര്‍ത്തികയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ശ്യാമള തളിപ്പറമ്പ് ദീപം തെളിയിച്ചു. ആദ്ധ്യത്മികം കുടുംബത്തിലെ പത്മാവതിയമ്മ റാന്നി, ജാനകി ബാംഗ്ലൂര്‍, സദാശിവന്‍ ഗുജറാത്ത്, സജിത കോഴിക്കോട്, സ്വയംപ്രഭ യു.കെ, അംബിക വൈക്കം, കെ.ടി.ഉഷ നീലേശ്വരം, ലേഖ നാരായണന്‍ കാസര്‍ക്കോട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മോഹനന്‍നൊച്ചാട്, ബ്രഹ്മശ്രീ: കണ്ഠമംഗലം നാരായണന്‍ നമ്പൂതിരി, മധു കാടാമ്പുഴ, രവിലാല്‍ … Read More
- പന്നിയൂരില്‍ പാചകഗ്യാസ് റഗുലേറ്റര്‍ പൊട്ടിത്തെറിച്ചു- ഒരാള്‍ക്ക് പരിക്ക്.by Kannur Newsതളിപ്പറമ്പ്: പാചകഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടുകാരന് പരിക്കേറ്റു. ശനിയാഴ്ച്ച രാത്രി പത്തിന് പന്നിയൂര്‍ ചെറുകരയിലെ വെള്ളുവളപ്പില്‍ രാഘവന്റെ വീട്ടിലെ സിലിണ്ടറാണ് ചോര്‍ന്നത്. ഗ്യാസ് ചോര്‍ച്ച ഓഫാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് റഗുലേറ്ററിന്റെ മുകള്‍ഭാഗം പൊട്ടിത്തെറിച്ച് രാജേഷ് എന്നയാള്‍ക്ക് നെറ്റിയില്‍ മുറിവേറ്റത്. തളിപ്പറമ്പില്‍ നിന്ന് ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേന ലീക്ക് തടഞ്ഞ് സിലിണ്ടര്‍ സുരക്ഷിതമാക്കി. റഗുലേറ്ററിലെ സെഫ്റ്റി വാള്‍വ് അടഞ്ഞത് ശ്രദ്ധയില്‍പ്പെടാതെ രാവിലെ ഉപയോഗിച്ച് കൊണ്ടിരിക്കന്ന സിലിണ്ടറിനാണ് പ്രശ്‌നമെന്ന് കരുതി വീട്ടില്‍ കരുതിയ പുതിയ … Read More
- തളിപ്പറമ്പില്‍ അഞ്ചംഗ ചീട്ടുകളിസംഘം പിടിയില്‍by Kannur Newsതളിപ്പറമ്പ്: ചീട്ടുകളി സംഘം പോലീസ് പിടിയില്‍. കീഴാറ്റൂര്‍ ഷംസ് ലോഡ്ജിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപം വെച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം അഞ്ചംഗ സംഘത്തെ പിടികൂടിയത്. പുളിമ്പറമ്പ് കരിപ്പൂല്‍ ഓല്‍നിടിയന്‍ വീട്ടില്‍ ഒ.ജെ.ജിനീഷ്(40)ചെറുകുന്ന് കൊവ്വപ്പുറത്തെ മുക്കണ്ണന്‍ വീട്ടില്‍ ഷംസുദ്ദീന്‍(66), പുളിമ്പറമ്പ് കരിപ്പൂലിലെ അളോക്കര വീട്ടില്‍ ജിജോ(38), പശ്ചിമബംഗാള്‍ ദാദ്പൂരിലെ ഖാദര്‍ ഷേക്ക്(38), ജയ്പാല്‍ഗുരിയിലെ ബിശ്വജിത്ത് ബര്‍മ്മന്‍(36) എന്നിവരെയാണ് പിടികൂടിയത്. 16,300 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് … Read More