പടപ്പേങ്ങാട്ടെ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയം

പടപ്പേങ്ങാട്: മഞ്ഞപ്പിത്തരോഗബാധ റിപ്പോര്‍ട്ട് ചെയ്ത ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിലെ പടപ്പേങ്ങാട് പ്രദേശത്ത് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സി.സച്ചിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘം പരിശോധന നടത്തി.

രോഗം നിയന്ത്രണ വിധേയമാണെന്ന് സംഘം വിലയിരുത്തി. വൃത്തിഹീനമായ കുടിവെള്ളത്തില്‍ നിന്ന് രോഗപ്പകര്‍ച്ച ഉണ്ടാകാന്‍ സാധ്യത കൂടുതലായതിനാല്‍ സുരക്ഷിതമായ കുടിവെള്ളം ഉറപ്പു വരുത്തുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും സംഘം നിര്‍ദ്ദേശിച്ചു.

വിവിധ പ്രദേശങ്ങളില്‍ നിന്നും നൂറ്റി മുപ്പത്തില്‍പരം കുടിവെള്ള സാമ്പിളുകള്‍ പരിശോധനയ്ക്കായി കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ അയച്ചിട്ടുണ്ട്.

ജില്ലാ എപ്പിഡമോളജിസ്റ്റ് ജി.എസ്.അഭിഷേക്, ഹെല്‍ത്ത് ഇസ്‌പെക്ടര്‍ എം.അഭയകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.