ചന്ദ്രകളഭം ചാര്‍ത്തിയ കൊട്ടാരം വില്‍ക്കാനുണ്ട്-@49.

         സുവര്‍ണ്ണ ഫിലിംസിന്റെ ബാനറില്‍ ജമീലയും ഉമയും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയാണ് കെ.സുകു സംവിധാനം ചെയ്ത കൊട്ടാരം വില്‍ക്കാനുണ്ട്.

വയലാറും ദേവരാജനും ചേര്‍ന്നൊരുക്കിയ കാലാതിവര്‍ത്തിയായ ഗാനങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ്.

പ്രേംനസീര്‍, കെ.പി.ഉമ്മര്‍, അടൂര്‍ഭാസി, ജയഭാരതി. തിക്കുറിശി, ബഹദൂര്‍, ശങ്കരാടി, മുതുകുളം, കുഞ്ചന്‍, ടി.ആര്‍.ഓമന, ശ്രീലത, മീന, സുകുമാരി, മല്ലിക സുകുമാരന്‍, ടി.എസ്.മുത്തയ്യ, തൊടുപുഴ രാധാകൃഷ്ണന്‍, ജെ.എ.ആര്‍.ആനന്ദ്, ശ്രീകല എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

1975 മെയ്-23 നാണ് 49 വര്‍ഷം മുമ്പ് കൊട്ടാരം വില്‍ക്കാനുണ്ട് റിലീസായത്.

വിമല ഫിലിംസാണ് വിതരണക്കാര്‍.

കല-എസ്.കൊന്നനാട്ട്, ക്യാമറ-മെല്ലി ഇറാനി, പരസ്യം-എസ്.എ.നായര്‍, ചിത്രസംയോജനം-എം.എസ്.മണി, സംവിധായകന്‍ കെ.സുകുവിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് ജഗതി.എന്‍.കെ.ആചാരി.

ഗാനങ്ങള്‍-

1-ചന്ദ്രകളഭം-യേശുദാസ്(മാധുരി).
2-ജന്‍മദിനം ജന്‍മദിനം-അയിരൂര്‍ സദാശിവന്‍-
3-നീലക്കണ്ണുകളോ-ജയചന്ദ്രന്‍, മാധുരി.
4-സുകുമാരകലകള്‍-യേശുദാസ്
5-വിസ്‌കി കുടിക്കാന്‍-ജയചന്ദ്രന്‍.