62 കഴിഞ്ഞ ഡോക്ടര്‍മാര്‍-ജൂലായ്-12 ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കും.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും 62 വയസ് കഴിഞ്ഞ ഡോക്ടര്‍മാരെ പരിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതി ജൂലായ് 12 ന് ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും.
മെഡിക്കല്‍ കോളേജ് പീഡിയാട്രിക്‌സ് വിഭാഗത്തിലെ ഡോ.വി.വി.രാധാകൃഷ്ണന്‍ ഫയല്‍ ചെയ്ത റിട്ട് പെറ്റീഷനില്‍ ജസ്റ്റിസ്. ദേവന്‍ രാമചന്ദ്രനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി കേസ് 12 ലേക്ക് മാറ്റിയത്.
ഇന്നലെയാണ് ഡോ.വിവി.രാധാകൃഷ്ണന്‍ ഇത് സംബന്ധിച്ച രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
പത്തിലേറെ പ്രമുഖരായ ഡോക്ടര്‍മാരാണ് 62 വയസ് പിന്നിട്ടിട്ടും മെഡിക്കല്‍ കോളേജില്‍ ജോലിചെയ്യുന്നത്.
70 വയസുവരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.
62 വയസു കഴിഞ്ഞ ഡോക്ടര്‍മാരെ പിരിച്ചുവിടാനുള്ള നീക്കങ്ങള്‍ ഡി.എം.ഇയില്‍ നടന്നുവരുന്നതായി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതും, പരാതിക്കാരന്‍ ഇത് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ കോടതി മുമ്പാകെ ഹാജരാക്കിയതും ഇടക്കാല വിധിക്കായി കേസ് 12 ലേക്ക് മാറ്റി ഉത്തരവിട്ടതും ജൂലായ് നാലിന് ഇന്നലെ ഒരേ ദിവസമായിരുന്നു.
ഇന്നലെ മെഡിക്കല്‍ കോളേജ് അധികൃതര്‍ 62 വയസു കഴിഞ്ഞവരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടിട്ടില്ലെന്ന് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു.
കേരള സര്‍ക്കാറിനേയും കോടതിയില്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയരക്ടറേയും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനേയും എതിര്‍കക്ഷികളാക്കിയാണ്
ഡോ.വി.വി.രാധാകൃഷ്ണന്‍ കേസ് ഫയല്‍ചെയ്തിരിക്കുന്നത്. ഇതോടെ പത്രക്കുറിപ്പിറക്കിയവര്‍ പരിഹാസ്യരായിരിക്കയാണ്.
