ഫാം.ഡി കോഴ്സ് —-സ്വകാര്യ സ്വാശ്രയ മേഖലയിലെ 65 സീറ്റുകള്‍ സര്‍ക്കാര്‍ സീറ്റാക്കി മാറ്റി ഉത്തരവ്, സമരം തുടരുമെന്ന് വിദ്യാത്ഥികള്‍-
പരിയാരം:കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഫാം.ഡി കോഴ്സ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഫാം ഡി ഡോക്ടേഴ്സ് അസോസിയേഷന് ഇന്ത്യ കേരളാ ബ്രാഞ്ച് നടത്തുന്ന പഞ്ചദിന നിരാഹാര സത്യാഗ്രഹം ഇന്ന് സമാപിക്കും.
വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്നതിനിടയില്‍ ഇന്നലെ സ്വകാര്യ സ്വാശ്രയ കോളേജുകളിലെ ഫാം.ഡി സീറ്റുകളുടെ 65 ശതമാനം സര്‍ക്കാര്‍ സീറ്റുകളാക്കി മാറ്റിക്കൊണ്ട് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയരക്ടര്‍ ഉത്തരവായിട്ടുണ്ട്.
സര്‍ക്കാര്‍ ക്വാട്ട വഴി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അടയ്ക്കാന്‍ പ്രാപ്തരാക്കുന്നതിനായി ഫിക്സേഷന് കമ്മിറ്റി നിശ്ചയിച്ച പ്രകാരമാണിത്.
ന്യൂനപക്ഷ സ്ഥാപനങ്ങളിലെ ഫാം.ഡി കോഴ്സിലേക്കുള്ള സീറ്റുകള്‍ 50:50 അനുപാതത്തിലാക്കുന്നതിനും ഉത്തരവായിട്ടുണ്ട്.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഫാം.ഡി കോഴ്സ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ 4 ദിവസങ്ങളിലായി കോളേജിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം നടത്തിവരികയാണ്.
പുതിയ ഉത്തരവ് കൊണ്ട് പ്രയോജനമില്ലെന്നും, ഇതിനെതിരെ കോളേജ് മാനേജ്മെന്റുകള്‍ കോടതിയെ സമീപിക്കുമെന്നത് കൂടാതെ തങ്ങളുടെ അധീനതയിലുള്ള 35 ശതമാനം സീറ്റുകളില്‍ ഫീസ് കുത്തനെ ഉയര്‍ത്തുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യം അനുവദിച്ചു കിട്ടാന്‍ സമരം തുടരുമെന്ന് പ്രസിഡന്റ് സൈമണ്‍ ജോഷ്വ പറഞ്ഞു.
നിരാഹാരസമരത്തോട് അനുഭാവം രേഖപ്പെടുത്ത് ഫാം.ഡിവിദ്യാര്ത്ഥികള് ഇന്നലെ പരിയാരത്ത് പ്രകടനം നടത്തി.