വ്യാപാരിമിത്രാ സഹായ പദ്ധതിയുമായി പരിയാരം വ്യാപാരി വ്യവസായി സമിതി.
പരിയാരം: കേരളാ വ്യാപാരി വ്യവസായി സമിതി പരിയാരം വില്ലേജ് കണ്‍വെന്‍ഷനും വ്യാപാരിമിത്രാ പദ്ധതി ഉദ്ഘാടനവും പരിയാരം സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പരിയാരം വില്ലേജ് കമ്മറ്റി പ്രസിഡന്റ് കെ.രമേശന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി.എം.സുഗുണന്‍ വ്യാപാരിമിത്ര പദ്ധതി വിശദീകരിച്ചു. കെ.എം.അബ്ദുള്‍ ലത്തീഫ്, കെ.വി.മനോഹരന്‍, പി.വിജയന്‍, കെ.കെ.ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
സെക്രട്ടറി പി.വി.സുരേഷ് സ്വാഗതവും വി.വി.കരുണാകരന്‍ നന്ദിയും പറഞ്ഞു.
മരണപ്പെടുന്ന വ്യാപാരികളുടെ കുടുംബത്തിനുള്ള ധനസഹായം, രോഗപീഡകള്‍ അനുഭവിക്കുന്നവര്‍ക്ക് ധനസഹായം, പ്രകൃതി- അഗ്‌നിബാധ ദുരന്തങ്ങളില്‍ നിന്നുള്ള ധനസഹായം
എന്നിങ്ങനെ നിരവധി സഹായങ്ങള്‍ ല്യമാക്കുന്നതിനാണ് വ്യാപാരിമിത്ര പദ്ധതി നടപ്പാക്കുന്നത്. നൂറിലേറെ അംഗങ്ങള്‍ പരിപാടിയില്‍ സംബന്ധിച്ചു.