തളിപ്പറമ്പില്‍ ഇനി സിനിമാ പ്രദര്‍ശനം പുലര്‍ച്ചെ ഒരുമണിവരെ നീളും-
തളിപ്പറമ്പ്: തളിപ്പറമ്പില്‍ സെക്കന്റ്ഷോ സിനിമ തിരിച്ചുവരുന്നു.
രാവിലെ 10.30 മുതല്‍ ആരംഭിക്കുന്ന പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ ഒരുമണിക്കാണ് അവസാനിക്കുക.
പ്രതിദിനം 5 പ്രദര്‍ശനങ്ങളാണ് ജൂണ്‍ 10 മുതല്‍ നടക്കുക.
തളിപ്പറമ്പ് ക്ലാസിക്, ക്രൗണ്‍ തിയേറ്ററുകളിലാണ് 5 പ്രദര്‍ശനങ്ങള്‍ നടക്കുന്നത്.
ആലിങ്കീല്‍-പാരഡൈസ് തിയേറ്ററുകളില്‍ ഇപ്പോള്‍ 5 പ്രദര്‍ശനങ്ങള്‍ ആലോചിക്കുന്നില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു.
രാവിലെ 10.30, ഉച്ചക്ക് 1.30, വൈകുന്നേരം 4.30, രാത്രി 7.30, രാത്രി 10.30 എന്നിങ്ങനെയാണ് പ്രദര്‍ശന സമയങ്ങള്‍.
മൂന്ന് മുതല്‍ നാല് വ്യത്യസ്ത സിനിമകളായിരിക്കും പ്രദര്‍ശിപ്പിക്കപ്പെടുക.
ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചതോടെ സിനിമ കാണുന്നതിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും ക്ലാസിക്-ക്രൗണ്‍ തിയേറ്റര്‍ മാനേജ്മെന്റ് പറഞ്ഞു.
നേരത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായ കാലഘട്ടത്തിലാണ് സിനിമ രാത്രി 10.30 ന് അവസാനിക്കുന്ന രീതിയില്‍ ജില്ലയിലെ എല്ലാ തിയേറ്ററുകളിലും ക്രമപ്പെടുത്തിയത്.
