വിമാനത്തിലെ സംഘര്‍ഷം-പ്രതിഷേധത്തിന്റെ ട്രാക്ക് സി.പി.എമ്മിന് അനുകൂലമാക്കുമോ–?

 

പ്രത്യേക ലേഖകന്‍

കണ്ണൂര്‍: വിമാനത്തിനകത്തെ സംഘര്‍ഷം, പ്രതിഷേധത്തിന്റെ ട്രാക്ക് സി.പി.എമ്മിന് അനുകൂലമാവുന്നു.

വിമാനത്തിനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിരുവിട്ട പ്രതിഷേധം സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സി.പി.എമ്മിനകത്തുണ്ടായ പതര്‍ച്ച മാറ്റാന്‍ സഹായിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും പ്രതിഷേധങ്ങളെ പിന്തുണക്കുന്നവര്‍പോലും വിമാനപ്രതിഷേധം ശരിയായില്ലെന്ന അഭിപ്രായക്കാരാണ്.

ഇ.പി.ജയരാജന്റെ പ്രതികരണം കൂടി ഒഴിവാക്കിയിരുന്നുവെങ്കില്‍ ഈ ഒരൊറ്റ സംഭവത്തെ മുന്‍ നിര്‍ത്തി പ്രതിപക്ഷ പ്രതിഷേധങ്ങളുടെ മുനയൊടിച്ചുകളയാന്‍ സാധിക്കുമായിരുന്നു എന്ന് സി.പി.എമ്മിലെ തന്നെ വലിയൊരു വിഭാഗം കരുതുന്നുണ്ട്.

എന്നാല്‍ സി.പി.എം പ്രതിഷേധം കോണ്‍ഗ്രസ് ഓഫീസുകള്‍ അക്രമിക്കുന്നതിലേക്ക് തിരിഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയുണ്ടാകുമോ എന്ന് ചിന്തിക്കുന്നവരും കുറവല്ല.

പ്രതിപക്ഷ പ്രതിഷേധത്തെ തകര്‍ക്കാന്‍ കിട്ടുന്ന വലിയൊരവസരം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുള്ള അക്രമത്തോടെ ഇല്ലാതായിരിക്കയാണ്.

അതേ അവസരം വിമാന പ്രതിഷേധം രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ച്ചയുടെ ഭാഗമാണെന്ന വിമര്‍ശനവും ശക്തമായിട്ടുണ്ട്.