വൈജ്ഞാനിക തേജസോടെ ആദ്യാക്ഷരം നുകര്‍ന്ന് തേജസ്-
പയ്യന്നൂര്‍: വായനദിനത്തില്‍ ആദ്യാക്ഷരം വൈജ്ഞാനിക തേജസോടെ ആദ്യാക്ഷരം കുറിച്ച് തേജസ്.

ഗ്രന്ഥശാലാ പ്രസ്ഥാനം രൂപപ്പെടുത്തിയ പി.എന്‍.പണിക്കരുടെ ഓര്‍മ്മ ദിനത്തിലാണ് ‘അമ്മ’ എന്നെഴുതി തേജസ് ആദ്യാക്ഷരം കുറിച്ചത്.
പയ്യന്നൂര്‍ യൂത്ത് സെന്റര്‍ ഗ്രന്ഥാലയം സെക്രട്ടറിയും കാസര്‍ഗോഡ് ജില്ലാ ടി ബി സെന്ററിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ജീവനക്കാരനുമായ എസ്.രജനീകാന്തിന്റെയും കണ്ടങ്കാളി ഷേണായ് സ്മാരക ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപിക രാഖി ആര് ഭട്ടിന്റെയും മകനാണ്.
യൂത്ത് സെന്റര്‍ ഗ്രന്ഥശാലാ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ വിദ്യാരംഭം ചടങ്ങ് ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി കെ.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ എം.പി.ചിത്ര, വി.നന്ദകുമാര്‍, പ്രസിഡന്റ് ശ്രീനിവാസന് എരട്ടപ്പളളി എന്നിവര്‍ സംസാരിച്ചു.
