തിരുവനന്തപുരത്തുനിന്നും അവര്‍ മൈസൂരുവിലേക്ക് കടന്നു-

തളിപ്പറമ്പ്: പോലീസ് തിരുവനന്തപുരത്ത് എത്തുമ്പോള്‍ കമിതാക്കള്‍ മൈസൂരുവില്‍.

കഴിഞ്ഞ ശനിയാഴ്ച്ച ആന്തൂര്‍ നഗരസഭാ പ്രദേശത്തുനിന്ന് കാണാതായ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിനി മൈസൂരുവിലെന്ന് സൂചന.

പോലീസ് ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ തിരുവനന്തപുരത്താണെന്ന് കണ്ട് അവിടെയെത്തിയപ്പോള്‍

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയോടൊപ്പം മൈസൂരുവിലേക്ക് കടന്നതായാണ് വിവരം ലഭിച്ചത്.

ആന്തൂര്‍ നഗരസഭാ പരിധിയിലെ വീട്ടില്‍ നിന്നും 25 ന് (ശനി) രാവിലെ ഒന്‍പതോടെ വീട്ടില്‍ നിന്നും സ്‌കൂളിലേക്കെന്ന് പറഞ്ഞ് പുറത്തേക്ക്

പോയ പെണ്‍കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് മാതാവ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.

പരാതിയേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം കാട്ടാക്കടയിലെ ഒരാളോടൊപ്പം പോയതായി കണ്ടെത്തിയിരുന്നു.

നേരത്തെ ഇയാളുമായി മൊബൈലില്‍ ചാറ്റിങ്ങ് നടത്തിയത് കണ്ട് അമ്മ വിലക്കിയിരുന്നുവത്രേ.