ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം-

പയ്യന്നൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം.

ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്.

ആളപായമില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു.

ഇന്ന് രാവിലെ 8 മണിക്ക് അന്നൂര്‍ വില്ലേജ് ഹാളില്‍ വച്ച് നടക്കുന്ന സി.കെ അനുസ്മരണ സാംഘിക്കിന് ശേഷം

പയ്യന്നൂര്‍ ടൗണില്‍ പ്രതിഷേധ പ്രടനം നടത്തുമെന്ന് ആര്‍.എസ്.എസ്. നേതാക്കള്‍ പറഞ്ഞു.