വീട് തകര്‍ന്നുവീണു-എട്ട്ലക്ഷത്തിന്റെ പ്രാഥമിക നഷ്ടം-
തളിപ്പറമ്പ്: കനത്ത മഴയില്‍ വീട് തകര്‍ന്നു. പൂക്കോത്ത് നടയിലെ കെ.വി.ശശിധരന്റെ വീടാണ് ഇന്ന് രാവിലെ തകര്‍ന്നു വീണത്.
ദേശീയപാതയില്‍ പൂക്കോത്ത്നട എല്‍.ഐ.സി.ഓഫീസിന് സമീപത്തെ വീട്ടില്‍ കുറച്ചു നാളായി ആള്‍ത്താമസം ഉണ്ടായിരുന്നില്ല.
രാവിലെ നഗരസഭാ ശുചീകരണ ജോലിക്കാര്‍ പൂക്കോത്ത്നടയില്‍ ജോലി ചെയ്യുന്നതിനിടയില്‍ കനത്ത മഴയില്‍ ഈ വീട്ടു വരാന്തയില്‍ കയറി നിന്നിരുന്നു.
ഇവര്‍ വരാന്തയില്‍ നില്‍ക്കുന്നതിനിടയിലാണ് പൊടുന്നനെ വീട് തകര്‍ന്നത്. ഉടന്‍ ഓടി മാറിയതിനാല്‍ ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
എട്ട് ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. പൂക്കോത്ത്നടയുടെ ചരിത്രവും ഇഴുകിച്ചേര്‍ന്നതാണ് വര്‍ഷങ്ങളുടെ
പഴക്കമുള്ള ഈ വീട്.
ഇതുവഴി യാത്രചെയ്യുന്നവരുടെ മനസില്‍ സ്ഥാനം പിടിച്ച വീട് ഇനി ഓര്‍മ്മ.
