അമ്മാവന് അടുപ്പിലും ആവാം-സ്റ്റേറ്റ് ബാങ്കിന് റോഡിലും ആവാം-
തളിപ്പറമ്പ്: മഴ നിന്നാലും തൃച്ചംബരം പൂക്കോത്ത് നടയിലെ റോഡിലേക്ക് വെള്ളം ഒഴുകിവന്നുകൊണ്ടേയിരിക്കും.
കാരണമെന്താണെന്നല്ലേ, തൃച്ചംബരം ക്ഷേത്രം റോഡിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങ് സ്ഥലത്തുനിന്നാണ് ഈ വെള്ളം റോഡിലേക്ക് പമ്പ് ചെയ്തുവിടുന്നത്.
നിര്‍മ്മാണത്തിന്റെ അപാകത കാരണം ഈ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങില്‍ മഴക്കാലത്ത് വെള്ളം നിറയുകയാണ് ഈ വെള്ളമാണ് റോഡിലേക്ക് വിടുന്നത്.
സ്‌റ്റേറ്റ് ബാങ്കിലേക്ക് വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യാന്‍ വേണ്ടിയുള്ള ഈ സ്ഥലത്ത് ഒരു വാഹനം പോലും ഇതേവരെ പാര്‍ക്ക് ചെയ്തിട്ടില്ല.
അതുകൊണ്ടുതന്നെ റോഡിലാണ് പാര്‍ക്കിങ്ങ്. ബാങ്കിലേക്ക് വരുന്നവരുടെ വാഹനങ്ങള്‍ റോഡരികില്‍ നിറയുന്നതിനാല്‍ ഇവിടെ ഗതാഗത തടസവും നിത്യസംഭവമാണ്.
അതും പോരാഞ്ഞാണ് ഇപ്പോള്‍ പൊതുസ്ഥലത്തേക്ക് റോഡില്‍ വെള്ളവും ഒഴുക്കിവിടുന്നത്. സ്‌റ്റേറ്റ് ബാങ്കിലെ യജമാനന്‍മാര്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ അധികാരമുണ്ടോ, ആവോ?