ചേറാണ് ചോറ്-ആവേശമായി മഴപ്പൊലിമ-

എ.സുധീര്‍(നീലേശ്വരം ബ്യൂറോ)

കരിന്തളം: എല്ലാം ചെളിയില്‍, ആഹ്ലാദം വാരിവിതറിയ മഴപ്പൊലിമ ആവേശമായി മാറി.

രണ്ടായിരത്തി അഞ്ഞൂറുപേരാണ് മഴപ്പൊലിമയില്‍ പങ്കെടുത്ത് ചെളിയിലിറങ്ങി സ്വയംമറന്ന് അര്‍പ്പുവിളിച്ചത്.

അവേശംമൂത്ത് പൊലിമകാണാനിറങ്ങിയവര്‍ ചെളിയിലേക്ക് ചാടിയിറങ്ങി അര്‍മാദിച്ചു.

തരിശ് ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്

നേതൃത്ത്വത്തില്‍ കീഴ്മാല പാടശേഖരത്തില്‍ വെച്ച് നടത്തിയ മഴപ്പൊലിമ കാര്‍ഷിക പുനരാവിഷ്‌ക്കരണ ക്യാമ്പയിന്‍ വേറിട്ടുനില്‍ക്കുന്ന കാഴ്ച്ചയായി മാറി.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പതിനാറാം വാര്‍ഡ് മെമ്പര്‍ ടി.എസ്.ബിന്ദു.ടി.എസ് അദ്ധ്യക്ഷത വഹിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.ചന്ദ്രന്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെയും സംരംഭകരെയും ആദരിച്ചു.

ചടങ്ങില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി ശാന്ത, പഞ്ചായത്ത് സ്‌ററാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.എച്ച്.അബ്ദുള്‍ നാസര്‍്, ഷൈജമ്മ ബെന്നി, പഞ്ചായത്ത് സെക്രട്ടറി എന്‍.മനോജ്,

കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി പി.യു.ഷീല, പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ പാറക്കോല്‍ രാജന്‍, പാടശേഖരസമിതി സെക്രട്ടറി എന്‍.ടി.ശ്യാമള എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉഷരാജു സ്വാഗതം പറഞ്ഞു.

പരിപാടിയില്‍ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. ബാന്റ് മേളം,മുത്തുക്കുട, പഴയകാല കാര്‍ഷിക സംസ്‌കൃതി വിളിച്ചോതുന്ന വിവിധതരം വേഷങ്ങള്‍, കലാരൂപങ്ങള്‍ എന്നിവയാല്‍ ശ്രദ്ധേയമായ ഘോഷയാത്ര, ഉഴുതുമറിച്ച വയലില്‍

സംഗീതശില്പം, നാടന്‍ പാട്ട്, മംഗലംകളി, സിനിമാറ്റിക്ക്, നാട്ടിപ്പാട്ട്, തൊപ്പിക്കളി, ഓട്ടമത്സരം, ഫുട്‌ബോള്‍ എന്നീ പരിപാപരിപാടികള്‍ നടത്തി. ഷൈജു ബിരിക്കുളവും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ട് മഴപ്പൊലിക്ക് ആവേശം പകര്‍ന്നു.


സമാപന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.ശാന്ത ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉഷരാജു അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി അജിത്ത് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം കെ.യശോദ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ.വി. സീന എന്നിവര്‍ പ്രസംഗിച്ചു.

ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരായ കെ.ഷൈജ, ദിവ്യ, വി.ടി.വൈശാഖ്, അഖില്‍, സി.എല്‍.സി മാരായ കെ.ധന്യ, രേഷ്മ രാധാകൃഷ്ണന്‍, എസ്.ടി ആനിമേറ്റര്‍മാരായ പി.തങ്കമണി, പി.എം. രാജിമോള്‍, സി.ആര്‍.പി ശ്രീവിദ്യഎന്നിവര്‍ സംബന്ധിച്ചു.