ആറളം കേന്ദ്രീകരിച്ചു ജനമൈത്രി എക്‌സൈസ് ഓഫീസ് ആരംഭിക്കണം-
കണ്ണൂര്‍: ആദിവാസി മേഖലകളില്‍ വര്‍ധിച്ചു വരുന്ന മദ്യ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും അവരെ മോചിപ്പിക്കുന്നതിനും മറ്റുമായി ആറളം കേന്ദ്രീകരിച്ചു ജനമൈത്രി എക്‌സൈസ് ഓഫീസ് സ്ഥാപിക്കണമെന്ന് കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 42-ാം കണ്ണൂര്‍ ജില്ല സമ്മേളനം ആവശ്യപെട്ടു.

കണ്ണൂര്‍ ജവാഹര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സമ്മേളനം മട്ടന്നൂര്‍ എം എല്‍ എ കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘടനം ചെയ്തു.
സംഘടന ജില്ല പ്രസിഡന്റ് വി സി സുകേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.രാജേഷ് കെ സ്വാഗതം പറഞ്ഞു.
ജില്ല ജോ.സെക്രട്ടറി സി എച്ച്. റിഷാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ആര്‍ സജീവ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ അഗസ്റ്റിന്‍ ജോസഫ്, എന്‍ ജി ഒ യൂണിയന്‍ ജില്ല സെക്രട്ടറി എ രതീശന്‍,
എന്‍ ജി ഒ അസോസിയേഷന്‍ ജില്ല പ്രസിഡന്റ് എം പി ഷനിജ്, കെ എസ് ഇ ഒ എ ജില്ല പ്രസിഡന്റ് ടി രാഗേഷ്, കെ ജെ എസ് ഒ ജെ കണ്ണൂര്‍ മേഖല സെക്രട്ടറി കെ ബൈജു, സംഘടന സംസ്ഥാന ട്രഷറര്‍ കെ സന്തോഷ് കുമാര്‍, സംഘടന സംസ്ഥാന സെക്രട്ടറി എം അനില്‍കുമാര്‍, സംസ്ഥാന കൗണ്‍സിലര്‍ മാരായ വി വി ഷാജി, എന്നിവര്‍ പ്രസംഗിച്ചു.
സെക്രട്ടറി ആര്‍ സജീവ് സംഘടന റിപ്പോര്‍ട്ടും ജില്ല സെക്രട്ടറി കെ.രാജേഷ് ജില്ല പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ല ട്രഷറര്‍ കെ.എ.പ്രനില്‍ കുമാര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
ജില്ല സമ്മേളനം സ്വാഗതസംഘ കണ്‍വീനര്‍ എന്‍ രജിത് കുമാര്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ജില്ല പ്രസിഡന്റ് വി സി സുകേഷ് കുമാര്‍, ജില്ല സെക്രട്ടറി കെ രാജേഷ് വൈസ് പ്രസിഡന്റ് നെല്‍സണ്‍ ടി തോമസ്, ജോയിന്റ് സെക്രട്ടറി സി എച്ച് റിഷാദ്, ട്രഷറര്‍ കെ എ പ്രനില്‍ കുമാര്‍
എന്നിവരെയും സംസ്ഥാന കമ്മിറ്റിയിലേക്ക് കെ സന്തോഷ് കുമാര്‍, വി വി ഷാജി, എം ബി. സുരേഷ്ബാബു എന്നിവരെയും തെരഞ്ഞെടുത്തു.
