അബിനാസിനെതിരെ കേസെടുത്തു–100 കോടി അതിശയോക്തിയെന്ന് പോലീസ്.
തളിപ്പറമ്പ്: സാമ്പത്തിക തട്ടിപ്പില്‍ മുഹമ്മദ് അബിനാസിനെതിരെ തളിപ്പറമ്പ് പോലീസില്‍ പരാതി.
തളിപ്പറമ്പ് സ്വദേശി അബ്ദുള്‍ജലീലാണ് 40 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി നല്‍കിയത്.
ഈ സംഭവത്തിലെ ആദ്യത്തെ പരാതിയാണിത്.
പോലീസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായ നിരവധി വിവരങ്ങള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞു.
തട്ടിപ്പ് 100 കോടി രൂപ ഇല്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് വിവരം.
തട്ടിക്കൊണ്ടുപോയ സുഹൈറിനെ ഇന്ന് ചോദ്യം ചെയ്തതില്‍ നിന്നും അഞ്ചരക്കോടിയുടെ ഇടപാടുകള്‍ വെളിവായതായി പോലീസ് പറഞ്ഞു.
പണം നിക്ഷേപിച്ചവര്‍ പലരും നിക്ഷേപിച്ച തുക കള്ളപ്പണമായതിനാല്‍ അത് വെളുപ്പിക്കാനുള്ള വഴി കണ്ടെത്താന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരെയും ചില സാമ്പത്തിക വിദഗ്ദ്ധരേയും ബന്ധപ്പെട്ടത് പോലീസന്വേഷണത്തില്‍ വെളിവായിട്ടുണ്ട്.
കേന്ദ്ര രഹസ്യാന്വേഷണവിഭാഗം പണം നിക്ഷേപിച്ചവരെക്കുറിച്ചും ഇവരുടെ നിര്‍മ്മാണ പ്രവര്ത്തനങ്ങലേക്കുറിച്ചും ഭൂമിയിപാടുകളേക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പണം വെളുപ്പിച്ചെടുത്ത് രേഖകളുണ്ടാക്കിയവര്‍ അടുത്ത ദിവസങ്ങളില്‍ പരാതിയുമായി എത്താന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
തളിപ്പറമ്പിലെ കപ്പാലത്തെ പ്രമുഖനായൊരു വ്യാപാരി 2 കോടി രൂപ നിക്ഷേപിച്ചതായി പോലീസിന് തെളിവുലഭിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ പണം നിക്ഷേപിച്ചവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പോലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് 100 കോടിയെന്നത് പെരുപ്പിച്ചുകാണിച്ച സംഖ്യയാണെന്ന് പോലീസ് സൂചിപ്പിക്കുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്തിനെ തുടര്‍ന്ന് പോലീസ് മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചുകഴിഞ്ഞു.