മാധ്യമങ്ങളെ വിമര്‍ശിച്ച് ഇ.പി.ജയരാജന്–വ്യക്തിതാല്പര്യം സംരക്ഷിക്കാന്‍ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്നു.
പരിയാരം: മാധ്യമങ്ങള്‍ വസ്തുതകള്‍ മനസിലാക്കാതെയാണ് വാര്‍ത്തകളെഴുതുന്നതെന്ന് മുന്‍ വ്യവസായ മന്ത്രിയും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്.
ചില വ്യക്തിതാല്പര്യങ്ങള് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമരംഗത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയുടെ പൊതുതാല്പര്യം ലക്ഷ്യമിട്ട് എന്തെങ്കിലും ചെയ്താല്‍ ഏതെങ്കിലും മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതികാരപരമായിട്ടാണ് വാര്ത്തകളെഴുതുന്നതഎന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രത്യേകിച്ചും പയ്യന്നൂര്‍ ഭാഗത്തെ മാധ്യമ പ്രവര്‍ത്തകരിലാണ് ഇത് കൂടുതല്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്ത് ദയ ചാരിറ്റബില്‍ സൊസൈറ്റിയുടെ ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കവെയാണ് ജയരാജന് മാധ്യമങ്ങളെ വിമര്‍ശിച്ചത്.
ആരോഗ്യരംഗത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും ജയരാജന് ആവശ്യപ്പെട്ടു.
പൊതുജനങ്ങളുടെ ആരോഗ്യം കൈകാര്യം ചെയ്യുന്ന മേഖലയാണിതെന്ന് മാധ്യമങ്ങള്‍ ഓര്‍ക്കണമെന്നും ജയരാജന് ഓര്‍മ്മിപ്പിച്ചു.