മാനഭംഗം-വ്യാപാരി അറസ്റ്റില്‍.

തളിപ്പറമ്പ്: യുവതിയെ മാനഭംഗപ്പെടുത്തിയതിന് വ്യാപാരി അറസ്റ്റില്‍.

തളിപ്പറമ്പ് ഗവ.ആശുപത്രിക്ക് സമീപം മാപ്പേ എന്ന പേരില്‍ സ്ഥാപനം നടത്തുന്ന പുഷ്പഗിരിയിലെ അനീസിനെയാണ്(49)തളിപ്പറമ്പ് എസ്.ഐ ടി.ഗോവിന്ദന്‍ അറസ്റ്റ് ചെയ്തത്.

ഇന്ന്  രാവിലെ ആറരക്ക് സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി അവിടെ ജോലിചെയ്തിരുന്ന യുവതിയുടെ കയ്യില്‍

പിടിക്കുകയും ബലമായി ശരീരത്തില്‍ കടന്നുപിടിച്ച് സ്ത്രീയുടെ അന്തസിന് ഹാനികരമായി വിധത്തില്‍ പ്രവര്‍ത്തിച്ചതായുമുള്ള
യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.