പാചകവാതകം ചോര്‍ന്നു, അഗ്നിശമനസേന വര്‍ദുരന്തം ഒഴിവാക്കി.
തളിപ്പറമ്പ്: പാചകഗ്യാസ് ചോര്‍ന്നു, അഗ്നിശമനസേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.
കാക്കാഞ്ചാലിലെ ആയിഷാസില്‍ സിദ്ദിക്കിന്റെ വീട്ടിലാണ് ഇന്നലെ രാത്രി ഒന്‍പതരയോടെ പാചകഗ്യാസ് ചോര്‍ന്നത്.
ചെറിയതോതില്‍ തീ പടര്‍ന്നതോടെ വീട്ടുകാര്‍ അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.
തളിപ്പറമ്പ് ഗ്രേഡ് അസി.സ്‌റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഗ്യാസ് ലീക്ക് ഒഴിവാക്കി തീപടരുന്നത് തടഞ്ഞത്.
അഗ്നിശമനസേനാംഗങ്ങളായ വിനോദ്കുമാര്‍, ദയാല്‍, ബിജു, നികേഷ്, ധനഞ്ജയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.