10 കോടിയെങ്കിലും തെളിയിച്ചാല്‍ ബസ്റ്റാന്റില്‍ പത്രം വില്‍ക്കും-വീണ്ടും വെല്ലുവിളിയുമായി അബിനാസ്.
തളിപ്പറമ്പ്: വീണ്ടും വെല്ലുവിളിയുമായുമായി അബിനാസ്.
കോടികളുടെ തട്ടിപ്പ് നടത്തി \മുങ്ങിയ ചപ്പാരപ്പടവിലെ മുഹമ്മദ് അബിനാസാണ് ഇന്ന് രാവിലെ വീണ്ടും ഇന്‍സ്റ്റാഗ്രാം വഴി പുതിയ ഓഡിയോ പുറത്തുവിട്ടത്.
താന്‍ 100 കോടി തട്ടിയെടുത്തതതായി പറയുന്നവര്‍ അതിന്റെ 10 ശതമാനമായ 10 കോടിയെങ്കിലും താന്‍
വാങ്ങിയതായി തെളിയിച്ചാല്‍ തളിപ്പറമ്പ് ബസ്റ്റാന്റില്‍ താന്‍ പത്രവില്‍പ്പന നടത്തുമെന്നാണ് പുതിയ വെല്ലുവിളി.
അബിനാസിന്റെ തട്ടിപ്പ് 100 കോടിയെന്നത് കെട്ടിച്ചമച്ചതാണെന്ന് പോലീസിന്റെ
പ്രാഥമികാന്വേഷണത്തില്‍ തന്നെ തെളിഞ്ഞ സാഹചര്യത്തില്‍ അബിനാസിന്റെ വെല്ലുവിളി പ്രസക്തമാകുന്നുണ്ട്.
ഇതുവരെ 4 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായ പരാതി മാത്രമാണ് അബിനാസിനെതിരെ വന്നിരിക്കുന്നത്.
താന്‍ വാങ്ങിയ പണം പൂര്‍ണമായി തിരിച്ചുനല്‍കുമെന്ന് ഈ വീഡിയോയിലും അബിനാസ് ഉറപ്പുനല്‍കുന്നുണ്ട്.