110 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.
ആലക്കോട്: എക്‌സൈസ് റെയിഡില്‍ 110 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.
ആലക്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്റെ നേതൃത്വത്തില്‍ പാത്തന്‍പാറ, പാറെമൊട്ട, മൈലംപെട്ടി, ആശാന്‍ കവല
ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പാറെമൊട്ട തോട്ടുചാലില്‍ ഉടമസ്ഥനില്ലാത്ത നിലയിലാണ് 110 ലിറ്റര്‍ വാഷ് കണ്ടെടുത്തത്. സംഭവത്തില്‍ അബ്കാരി കേസ്സെടുത്തു.
പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് എക്‌സൈസ് അറിയിച്ചു.
പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍.സജീവ്, കെ.അഹമ്മദ് പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) ടി.ആര്‍.രാജേഷ്,
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.മുഹമ്മദ് ഹാരീസ, സി.കെ.ഷിബു വനിതാ സി.ഇ.ഒ എം.ആതിര എന്നിവര്‍ പങ്കെടുത്തു.