മയക്കുമരുന്നുകള്‍ക്കെതിരെ യോദ്ധാവാകുക-തളിപ്പറമ്പ് ജനമൈത്രിപോലീസ് ഫാളാഷ്മോബ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: വ്യക്തി മാത്രമല്ല, കുടുംബവും സമൂഹവും എന്നതിലുപരി ഒരു തലമുറതന്നെ മയക്കുമരുന്നുകളുടെ ഉപയോഗം മൂലം ഇല്ലാതാവുകയാണെന്ന് തളിപ്പറമ്പ് ആര്.ഡി.ഒ ഇ.പി.മേഴ്സി.
ഇതിനെതിരെ ശക്തമായ ചെറുത്ത് നില്പ്പിന് തന്നെ യുവതലമുറ തയ്യാറാകണമെന്ന് അവര്‍ പറഞ്ഞു.
ജനമൈത്രി പോലീസ് സ്റ്റേഷന് തളിപ്പറമ്പിന്റെ നേതൃത്വത്തില്‍ യോദ്ധാവ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ബസ്റ്റാന്റ് പരിസരത്ത് നടന്ന ഫ്ളാഷ് മോബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അര്.ഡി.ഒ.
ഡിവൈ.എസ്.പി.എം.പി.വിനോദ് അധ്യക്ഷത വഹിച്ചു.
ഇന്‍സ്പെക്ടര്‍ എ.വി.ദിനേശന്, പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന് കൊതേരി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്.
ജനമൈത്രി പോലീസുദ്യോഗസ്ഥരായ എസ്.ഐ കെ.വി.ശശിധരന്, സീനിയര്‍ സി.പി.ഒ എസ്.കെ.പ്രജീഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വന്‍ജനാവലിയാണ് ഫ്ളാഷ് മോബ്കാണാനായി എത്തിച്ചേര്‍ന്നത്.