ചന്ദനമോഷണസംഘം അറസ്റ്റില്‍-3 പേര്‍ ഓടിരക്ഷപ്പെട്ടു.

 

മട്ടന്നൂര്‍: 63 കിലോഗ്രാം ചന്ദനവുമായി രണ്ട് ചന്ദന കടത്തുകാര്‍ പിടിയില്‍.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് കാസര്‍കോട് റേഞ്ച് ഓഫീസര്‍ വി.രതീശന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പഴശ്ശി കനാലിന് സമീപത്ത് വാഹന

പരിശോധന നടത്തവെയാണ് കാറില്‍ കടത്തുകയായിരുന്ന 63 കിലോ ചന്ദനവും ചന്ദനമുട്ടികളും മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും സഹിതം രണ്ടുപേര്‍ പിടിയിലായത്.

മട്ടന്നൂര്‍ ശിവപുരം സ്വദേശികളായ കെ.ഷൈജു, എം ലിജിന്‍ എന്നിവരാണ് പിടിയിലായത്. വാഹനത്തിലുണ്ടായിരുന്ന ശ്രീജിത്ത്, ഷിജു, സുധീഷ് എന്നിവര്‍ ഓടിരക്ഷപ്പെട്ടു.

ജില്ലയിലും ജില്ലക്ക് പുറത്തും സര്‍ക്കാര്‍ സ്വകാര്യ ഭൂമികളില്‍നിന്ന് ചന്ദനം മുറിച്ചു കടത്തുന്ന സംഘമാണ് ഇവരെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

പ്രതികള്‍ക്ക് അയല്‍ ജില്ലകളിലെ ചന്ദന മാഫിയയുമായി ബന്ധമുള്ളതായി സംശയിക്കുന്നു.

വനം വകുപ്പ് റേഞ്ച് ഓഫീസര്‍ വി രതീശന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ചന്ദ്രന്‍,പി ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ലിയാന്‍ഡര്‍ എഡൈ്വഡ്,

കെ.വി. സുബിന്‍, കെ. ശിവശങ്കര്‍, സീനര്‍ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവര്‍ ടി പ്രജീഷ്. എന്നിവരും ചന്ദനക്കടത്ത് സംഘത്തെ പിടികൂടിയ വനം വകുപ്പ് സംഘത്തില്‍ ഉണ്ടായിരുന്നു.