ചന്ദ്രിക ക്യാമ്പയിന് തളിപ്പറമ്പില്‍ തുടക്കമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠനെ വരിക്കാരനാക്കി ഉദ്ഘാടനം ചെയ്തു-
തളിപ്പറമ്പ്: തളിപ്പറമ്പ് മുനിസിപ്പല്‍ തല ചന്ദ്രിക പ്രചരണ ക്യാമ്പയിന് തുടക്കമായി.

മുസ്ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രകൃതി വന്യജീവി സംരക്ഷകനും കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠനെ വരിക്കാരനായി ചേര്‍ത്ത് കൊണ്ട് മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.മുഹമ്മദ് ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു.
കൊടിയില്‍ സലീം അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ കെ.വി.അബൂബക്കര്‍ ഹാജി, സമദ് കടമ്പേരി, പി.സി.നസീര്‍, സി.കെ.പി.ഹാഷിം, കെ.സി.മുസ്തഫ, നാസര്‍ ഹൈവേ, പി.കെ.നിസാര്‍, ഒ.ടി.ശരീഫ്, പി.കെ.അഷ്‌റഫ്,
മാടാളന്‍ ഹസ്സന്‍, ടി.സി.സുബൈര്‍, എന്‍.യു.മുസ്തഫ, സഹദ് മലിക്കന്‍, പി.ജഹാംഗീര്‍, പി.റഫീഖ്, സി.അബ്ദുള്‍ ലത്തീഫ്, കെ.മുഹമ്മദ് ഷാഫി, കെ.ടി.മുസ്തഫ, പി.എ.വി.ഷഫീഖ്, കെ.എം.ആര്‍.റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പി.പി.മുഹമ്മദ് നിസാര്‍ സ്വാഗതവും സി.പി.ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.
