പതിനാലുകാരി പ്രസവിച്ചു-അടുത്ത ബന്ധു അറസ്റ്റില്‍–

തൊടുപുഴ: 14-കാരി പ്രസവിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി ബൈസണ്‍വാലി സ്വദേശിയായ ബന്ധുവാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 29-നാണ് പെണ്‍കുട്ടി അടിമാലി താലൂക്ക് ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.

14-കാരിയുടെ പിതാവ് നേരത്തെ മരിച്ചു പോയിരുന്നു. അമ്മ പെരുമ്പാവൂരില്‍ വീട്ടുജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.

കോവിഡ് കാലമായതോടെ പെണ്‍കുട്ടി ബൈസണ്‍വാലിയിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു.

ഈ ബന്ധുവിന് നാലും അഞ്ചും വയസുള്ള രണ്ട് കുട്ടികളുണ്ട്.

2020 ഡിസംബറില്‍ ഈ വീട്ടില്‍ വച്ച് ബന്ധുതന്നെയാണ് പീഡനത്തിന് ഇരയാക്കിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ശേഷം ഗര്‍ഭിണിയായ വിവരവും മറച്ചുവച്ചു.

പെണ്‍കുട്ടിക്ക് അസഹ്യമായ വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

അടിമാലി താലൂക്കാശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാജാക്കാട് പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി

രേഖപ്പെടുത്തിയ ശേഷം ബന്ധുവിനെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് അറസ്റ്റ്.