ഓടിക്കടിച്ചു, നാട്ടുകാര്‍ തല്ലിക്കൊന്നു-
പയ്യന്നൂര്‍: പയ്യന്നൂരില്‍ നാട്ടുകാരെ ഒടിച്ചിട്ട് കടിച്ച പേപ്പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

ഇന്ന് കാലത്ത് മുതല്‍ വഴിയില്‍ കാണുന്നവരെയെല്ലാം കടിച്ചു കൊണ്ട് ഓടിയ നായയെ മഹാദേവഗ്രാമത്തില്‍ വച്ചാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്.
തായിനേരി, തെക്കേബസാര്‍ , മാവിച്ചേരി ഭാഗങ്ങളിലൂടെ ഓടിയ നായ പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്സന്റെ പി എ എ.കെ.വിനീഷ് ഉള്‍പ്പെടെ ഒമ്പതോളം പേരെയാണ് കടിച്ചത്.
ഇവരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
