നടുവില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒപി ബ്ലോക്കിന്റെ പ്രവര്‍ത്തന ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ നിര്‍വ്വഹിച്ചു-
നടുവില്‍: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തനത് പദ്ധതി വര്‍ഷത്തില്‍ തന്നെ നടുവില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പുതിയ ഐ.പി ബ്ലോക്ക് നിര്‍മ്മിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍.
പുതിയ ഒ.പി.ബ്ലോക്കിന്റെ പ്രവര്‍ത്തന ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് രേഖ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.എം .കെ.ഷാജ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി.കെ.അനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
സര്‍ക്കാരില്‍ നിന്നും ഭൗതീക സൗകര്യ വികസനത്തിനും ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതാണെന്നു ജില്ലാ അധികാരികള്‍ യോഗത്തെ അറിയിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് സെബാസ്റ്റ്യന്‍ ആലിലക്കുഴി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി ജോസഫ്, പഞ്ചായത്ത് മെമ്പര്‍ മെമ്പര്‍മാരായ എം.പി.വഹീദ,
സാജു ജോസഫ്, പി.കെ.ധന്യമോള്‍, ബാലകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ദിനേശന്‍ മാങ്കൂട്ടത്തില്‍, ഷാജി പാണകുഴിയില്‍, മുഹമ്മദ് കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.
സംസാരിച്ചു രാജേഷ് അശ്വിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ വിലങ്ങോലില്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍-ഇന്‍-ചാര്‍ജ് സി.ജി.ഗിരിസണ്‍ നന്ദിയും പറഞ്ഞു.
