കന്നുകാലികളെ പിടിച്ചാല്‍ കോളടിക്കും-വലുതിന് 2500, ചെറുതിന് 1500–

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടിത്തുടങ്ങി.

ഒക്ടോബര്‍ രണ്ട് മുതലാണ് നഗരസഭയിലെ 34 വാര്‍ഡുകളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടാന്‍ ആരംഭിച്ചത്.

ആദ്യഘട്ടത്തില്‍ നഗരത്തില്‍ കാല്‍നടക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കുന്ന കന്നുകാലികളെയാണ് പിടികൂടുന്നത്. ഇന്നലെ നാല് പശുക്കളെയാണ് പിടികൂടിയത്.

ഇവയെ നഗരസഭാ കാര്യാലയത്തിന് സമീപം പ്രത്യേകം നിര്‍മ്മിച്ച ആലയില്‍ സംരക്ഷിക്കുന്നുണ്ട്.

ഉടമസ്ഥര്‍ മൂന്ന് ദിവസത്തിനകം നഗരസഭയിലെത്തി പിഴയടച്ച് കൊണ്ടുപോകാത്തപക്ഷം പരസ്യമായി ലേലം ചെയ്തുവില്‍ക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷും ജെ.എച്ച്.ഐ ബിജോ പി.ജോസഫും അറിയിച്ചു.

രണ്ടുപേര്‍ക്കാണ് നഗരസഭാ പരിധിയില്‍ നിന്ന് കന്നുകാലികളെ പിടികൂടുന്നതിന് ലൈ,ന്‍സ് നകിയിട്ടുള്ളത്.

വലിയ പശുക്കള്‍ക്ക് 2500 രൂപയും ചെറിയ പശുക്കുട്ടികള്‍ക്ക് 1500 രൂപയും വീതമാണ് ഒരു പശുവിന് നഗരസഭ ലൈസന്‍സികള്‍ക്ക് പിടിക്കാനുള്ള കൂലിയായി നല്‍കുന്നത്.