തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട-11-കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.

 

തളിപ്പറമ്പ്: വീട്ടില്‍ സൂക്ഷിച്ച 11 കിലോ കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍.

കരിമ്പം കണിച്ചാമിലെ  പി.ശരത്കുമാറിനെയാണ്(32) ഇന്നലെ രാത്രി  തളിപ്പറമ്പ്എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍.വൈശാഖും സംഘവും അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ്, കുറുമാത്തൂര്‍, ചപ്പാരപ്പടവ്, ധര്‍മശാല, പരിയാരം ഭാഗങ്ങളില്‍  കഞ്ചാവ് വിതരണം ചെയുന്നത് ഇയാളാണെന്ന് എക്‌സൈസ് പറഞ്ഞു.

മൊത്തമായും ചില്ലറയായും ആവശ്യകാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് ഇയാളുടെ രീതി.

മാസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മത്സ്യവില്പനയുടെ മറവില്‍ ആവശ്യക്കാരെ കണ്ടെത്തുകയായിരുന്നു ഇയാളുടെ രീതി.

പ്രിവെന്റീവ് ഓഫീസര്‍മാരായ എ.അസിസ്, ടി.വി.കമലാക്ഷന്‍, സിഇഒ മാരായ ഉല്ലാസ് ജോസ്, ഫെമിന്‍, ആരതി ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതിയെ ഇന്ന് തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.