ടാങ്കര്‍ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു.
പരിയാരം: ടാങ്കര്‍ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു.
തൃക്കരിപ്പൂരില്‍ പഠിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണെന്ന് സംശയിക്കുന്നു.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ദേശീയപാതയില്‍ പയ്യന്നൂര്‍ വെള്ളൂര്‍ കൊട്ടണച്ചേരിയിലാണ് അപകടം-
സുമാര്‍ 30 വയസ് തോന്നിക്കുന്ന യുവാവ് ഓടിച്ച ബൈക്ക് നമ്പര്‍ കെ.എല്‍ 08-എസ്.4645 ആണ്.
തൃശൂരില്‍ രജിസ്റ്റര്‍ ചെയ്ത ഈ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാഞ്ഞങ്ങാട് ആര്‍.ടി.ഒ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.
മരിച്ചയാള്‍ കാഞ്ഞങ്ങാട് സ്വദേശിയാണെന്ന് കരുതുന്നു.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. പയ്യന്നൂര്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.